പാലക്കാട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. വാഹന പരിശോധനയിൽ 161 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. മലപ്പുറം തിരൂർ ചെമ്മാട് സ്വദേശി അഷ്റഫാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് പിടികൂടുന്നത്.
പിടികൂടിയ ലഹരി മരുന്നിന് വിപണിയിൽ 3 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അഷ്റഫ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും വസ്ത്ര വ്യാപാരത്തിന്റെ മറവിൽ ലഹരി മരുന്നുകൾ വിൽപ്പന ചെയ്ത രണ്ടാളെ പോലീസ് പിടി കൂടിയിരുന്നു. മയ്യനാട് സ്വദേശി റഫീക്ക്, നെടുമ്പന പ്രദേശവാസി ശിവപ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളിൽ നിന്നും എംഡിഎംഎ, കഞ്ചാവ്, സ്വർണ്ണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…