POLICE
പാലക്കാട്: ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ സസ്‌പെന്റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്‌സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയര്‍മാന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് ജിഷാദ്.
2017 ലാണ് പ്രതി ഫയര്‍ഫോഴ്‌സ് സര്‍വീസില്‍ കയറുന്നത്. 14 വര്‍ഷമായി ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികാരക്കൊലയ്ക്ക് ആര്‍എസ്‌എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നല്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജിഷാദിന് സഞ്ജിത്തുകൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ സഞ്ജിത്തുകൊലക്കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ബാവയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ജിഷാദിനേയും ബാവയേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…