തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ റിമാൻഡിൽ കഴിയുന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് സഹകരണ മന്ത്രി ജി സുധാകരന്‍. സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി സൂരജ് പലതും ചെയ്തെന്നും സഹകരണവകുപ്പ് മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ടി.ഒ.സൂരജിനെ വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്ന അതേ ആരോപണം വീണ്ടും ഉന്നയിക്കുകയാണ് ചെയ്തത്. പാലംനിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ പണം മുന്‍കൂര്‍ നല്‍കുന്നതിനായി അന്നത്തെ മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞാണ് അനുമതി നല്‍കിയത്. തുടര്‍ന്നാണ് പണം നല്‍കുന്നതിന് ധാരണയായതെന്നും ടി.ഒ. സൂരജ് വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചു.
മൊബിലൈസേഷന്‍ ഫണ്ട് പലിശ രഹിതമായാണ് അനുവദിച്ചിരുന്നത്. താന്‍ ഇടപെട്ടാണ് അതിന് പലിശ ഈടാക്കാന്‍ തീരുമാനിച്ചത്. 8.25 കോടി രൂപ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് നല്‍കിയതില്‍ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നല്‍കിയത്.ഏഴ് ശതമാനം പലിശ കിട്ടിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും സൂരജ് വ്യാഴാഴാചയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…