നമ്മുടെ ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ജീവരേഖ . കൂടാതെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ഈ ജീവരേഖ നിർണയിക്കും.
വ്യാഴമണ്ഡലത്തിൽ നിന്നു തുടങ്ങുന്ന ജീവരേഖ
ഉന്നതസ്ഥാനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നാണ് ഈ വ്യക്തിക്ക് ഊർജം കിട്ടുക. ഇയാളുടെ വ്യാഴമണ്ഡലത്തിൽ നിന്നു തന്നെ തുടങ്ങുന്ന വെട്ടും കുത്തുമൊന്നുമില്ലാത്ത ജീവരേഖ നിങ്ങളുടെ ഉത്കർഷേച്ഛയെയും അമിതമായ സ്ഥാനമോഹങ്ങളെയും ആകർഷകമായ വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും നല്ല നിലകളിലെത്താൻ ഇക്കൂട്ടർക്ക് സാധിക്കും. കപടമായ പ്രകടനങ്ങൾ ഒന്നും തന്നെ പ്രശസ്തിക്കും അറിയപ്പെടലിനുമൊന്നും നിങ്ങൾക്ക് ആവശ്യമില്ല വളർച്ചയോടും വികസനത്തോടും സർവകാര്യങ്ങളിലും വിജയത്തിനുമൊക്കെ സ്വാഭാവികമായ ഒരാസക്തി നിങ്ങൾക്കുണ്ടാകും.
വ്യാഴമണ്ഡലത്തിന് മുകളില്‍ത്തുടങ്ങുന്ന ജീവരേഖ
നന്നാക്കാനാണെങ്കിലും നശിപ്പിക്കാനാണെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ ഒരാൾക്കും ഇങ്ങനത്തെ ഒരു വ്യക്തിയെ തടയാൻ കഴിയില്ല. പണ്ടത്തെ മത്സരാർഥികളെക്കാൾ വളരെ മുകളിലെത്തിയാലും നിങ്ങൾക്കു തൃപ്തി വരില്ല. വളരാനും വികസിക്കാനും വിജയം കൈവരിക്കാനുമുള്ള ആവേശം വെറുതേയിരിക്കാൻ നിങ്ങളെ അനുവദിക്കില്ല. തുടക്കത്തിലുള്ള മടിയും അലംഭാവവുമാണു പ്രശ്നം. പക്ഷേ അതു മാറ്റിയെടുത്താൽ, ഏതു കാര്യത്തിനിറങ്ങിപ്പുറപ്പെട്ടാലും ജയിച്ചേ മടങ്ങിവരികയുള്ളൂ.
(കടപ്പാട്)
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…