Painkuni Aarat of Sri Padmanabhaswamy Temple; Thiruvananthapuram Airport will be closed on the evening of March 21
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. പൈങ്കുനി ആറാട്ടിന്റെ ഭാഗമായി അഞ്ച് മണിക്കൂർ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 21-നാണ് ആറാട്ട് നടക്കുന്നത്. വൈകിട്ട് നാല് മണി മുതൽ ഒമ്പത് മണി വരെയാണ് അടച്ചിടുന്നത്. ഇത് സംബന്ധിച്ച് വിമാനത്താവള അധികൃതർ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
തടസങ്ങൾ യാതൊന്നുമില്ലാതെ പൈങ്കുനി ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് എത്തേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അതത് വിമാന കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭിക്കുമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…