മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിൻെറ 31ാം ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പന്തളം സുധാകരൻ എഴുത്തിയ ഫേസ്ബുക് കുറുപ്പ് ശ്രദ്ധേയമാകുന്നു. മലയാളത്തിന്റ നിത്യഹരിത താരം പ്രേംനസീർ മണ്ണിൽനിന്നും വിണ്ണിലെ അനശ്വരതയിലേക്കു മടങ്ങിയിട്ട് 32 വർഷങ്ങൾ കഴിയുന്നു. ഇന്ന് അനുസ്മരണ ദിനമാണ്. ഓരോമലയാളിക്കും താരം എന്നുകേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ആദ്യ പേര് പ്രേംനസീറിന്റതു മാത്രമാണ്. അത്രമേൽ പ്രേക്ഷകഹൃദയം കീഴടക്കിയ മറ്റൊരുതാരവും ഇല്ല. വർഷങ്ങൾ കഴിഞ്ഞാലും ആർക്കും മറികടക്കാനാവാത്ത ഒരുപാട് അംഗീകാരങ്ങളും നേടിയാണ് നസീർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്, അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം… വായിക്കാം
പ്രേംനസീർ നിത്യഹരിത സ്നേഹതാരം.
മലയാളത്തിന്റ നിത്യഹരിത താരം പ്രേംനസീർ മണ്ണിൽനിന്നും വിണ്ണിലെ അനശ്വരതയിലേക്കു മടങ്ങിയിട്ട് 32 വർഷങ്ങൾ കഴിയുന്നു. ഇന്ന് അനുസ്മരണ ദിനമാണ്. ഓരോമലയാളിക്കും താരം എന്നുകേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്നആദ്യ പേര് പ്രേംനസീറിന്റതുമാത്രമാണ്.അത്രമേൽ പ്രേക്ഷകഹൃദയം കീഴടക്കിയ മറ്റൊരുതാരവും ഇല്ല. വർഷങ്ങൾ കഴിഞ്ഞാലും ആർക്കും മറികടക്കാനാവാത്ത ഒരുപാട് അംഗീകാരങ്ങളും നേടിയാണ് നസീർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
700 സിനിമകളിലെ നായകനെന്ന ഗിന്നസ്സ് റെക്കോർഡ്, 107 സിനിമകളിൽ ഒരേനായികയോടൊപ്പം അഭിനയിച്ച നായകൻ ,ആദ്യമലയാള കളർച്ചിത്രത്തിലെ നായകൻ അങ്ങനെ എത്രയെത്രപ്രത്യേകതകൾ! പക്ഷെ താരപകിട്ടുകൾക്കിടയിലും മങ്ങിപ്പോകാതെ ജ്വലിച്ചുനിന്ന കാരുണ്യപ്രവർത്തനവും നന്മമനസ്സുമാണ് ഞാൻ കണ്ട ഏറ്റവും വലിയ സവിശേഷതകൾ.
കുട്ടിക്കാലത്ത് സെല്ലുലോയിഡിൽ കണ്ടുകൊണ്ടിരുന്ന താരത്തെ നേരിൽ കാണാനും പിന്നിട് വളരെ അടുത്ത് ഇടപഴകാനും കഴിഞ്ഞ എന്റ അനുഭവം ഒരുസ്വപ്നം പോലെ തോന്നുന്നു. എൺപതുകളിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ , ദൂരദർശൻ ഉപദേശക സമിതി അംഗം ഒടുവിൽ കെപിസിസി നിർവാഹകസമിതിയിലും ഒരുമിച്ചുപ്രവർത്തിക്കാനുണ്ടായ ഭാഗ്യം അടുത്തവക്തിബന്ധമായി മാറി.
എംൽഎ ഹോസ്റ്റലിലെ യൂത്ത്കോൺഗ്രസ്സ് ,കെഎസ്സ് യു ഓഫീസ്സുപോലെപ്രവർത്തിക്കുന്ന ഒരിയ്ക്കലും താഴിട്ടുപൂട്ടാത്ത എന്റ മുറിയിൽ അതിഥിയായെത്തുന്ന നസീർ എനിക്കൊരഭിമാനവും ഞങ്ങൾക്കൊരുആഘോഷവുമായുരുന്നു. നേതാക്കളായ ചെറിയാൻ ഫിലിപ്പനെപ്പോലുള്ളവരുടെ സാന്നിദ്ധ്യം അദ്ദേഹത്തിനു വലിയ ഇഷ്ടവുമായിരുന്നു.
എഴുത്തുകാരൻ കൂടിയായ ചെറിയാനെ നസീറന് വലിയ മതിപ്പായിരുന്നു.
ഒടുവിൽ, കോൺഗ്രസ്സിന്റ ഒരുസാംസ്കാരികപരിപാടിയിൽ പങ്കെടുക്കാൻ ഒരുമിച്ചുള്ളയാത്ര , ഞാനാണ് കാർ ഓടിച്ചിരുന്നത് മുൻ സീറ്റിൽ നസീറും പിന്നിൽ സാംസ്കാരിക സംഘാടകനും കോൺഗ്രസ്സ്നേതാവുമായ സക്കീർഹുസ്സൈനും (പെരുമാതുറ). യാത്രയിൽ നദിയെന്നചിത്രത്തിലെ ആയിരം പാദസരങ്ങൾ കിലുങ്ങിയെന്ന ഗാനം ടേപ്പുറിക്കാർഡറിൽ നിന്നൊഴുകിവന്നു….അങ്ങനെ ആസ്വദിച്ചൊരു യാത്ര … തിരുവനന്തപുരം നഗരത്തിലൂടെ… ആൾക്കൂട്ടങ്ങൾ ഉള്ളയിടങ്ങളിൽ സ്പീഡ്കുറച്ചുള്ള യാത്ര… ആരാധകരരുടെ
അത്ഭുതനോട്ടങ്ങളിൽ ഞങ്ങളും അഭിമാനംകൊണ്ടു. പ്രേംനസീറെന്നമഹാനായ മനുഷ്യസ്നേഹിയുടെ ഒടുവിലെ നഗരത്തിലെ യാത്രയായിരുന്നു അതെന്നോർക്കുമ്പോൾ ഹൃദയം വിങ്ങുന്നു.
ആരോരുമറിയാതെ അശരണരെ സഹായിച്ച, കൂട്ടുകാരെ സഹായിച്ച തകർന്നുപോയ നിർമ്മാതക്കളോടൊപ്പം നിന്നു സഹായിച്ച ഹൃദയവിശുദ്ധിയുള്ള പ്രേംനസീറെന്ന കലാകാരന്, എപ്പോഴും ചിറയിൻകീഴിന്റ ഗ്രാമീണനന്മ ഹൃദയത്തിൽ സൂക്ഷിച്ച അനശ്വരതാരത്തിന്റ ഓർമ്മകൾക്കുമുന്നിൽ പ്രണാമം????
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…