പ്രതീകാത്മക ചിത്രം
ഗുവാഹത്തി: ഇൻഡിഗോ വിമാനത്തിൽ സഹയാത്രികന്റെ മർദനമേറ്റതിന് പിന്നാലെ അസം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. അസമിലെ കച്ചാർ ജില്ലക്കാരനായ ഹുസൈൻ അഹ്‌മദ് മജുംദാറി(32)നെയാണ് കാണാതായത്. സംഭവത്തിൽ ഉധർബോന്ദ് പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി.
മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോയുടെ 6E 2387 വിമാനത്തിലെ യാത്രക്കാരനായിരുന്ന ഹുസൈന്, യാത്രയ്ക്കിടെ പാനിക് അറ്റാക്കുണ്ടായി. ഇതോടെ അസ്വസ്ഥനായ ഹുസൈനെ സഹായിക്കാനെത്തിയ ക്രൂ അംഗങ്ങൾക്കുമുന്നിൽ വെച്ച് സഹയാത്രക്കാരൻ ഹുസൈനെ മർദിക്കുകയായിരുന്നു. ഹഫിജുൽ റഹ്മാൻ എന്നയാളാണ് ഹുസൈനെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
വിമാനം കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ ഹഫിജുലിനെ പോലീസിന് കൈമാറിയിരുന്നു. എന്നാൽ കൊൽക്കത്തയിൽ നിന്ന് സിൽച്ചറിലേക്ക് അടുത്ത വിമാനത്തിൽ എത്തേണ്ടിയിരുന്ന ഹുസൈൻ ഇതുവരെ വീട്ടിലെത്തുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം പറയുന്നു. മുംബൈയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനാണ് ഹുസൈൻ. ഹുസൈന്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. മകനെ പ്രതീക്ഷിച്ചു സിൽച്ചർ വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. പിന്നീട് മർദനവിവരം അറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകനെ കാണാതായതോടെ ആശങ്കയിലാണ് കുടുംബം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…