panthalam
പന്തളം: വീട്ടുകാർ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകുന്നത് തടയാൻ യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിൽ. യുവാവിനെ താഴെ ഇറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ലാതെ അഗ്നിരക്ഷാസേനയും നാട്ടുകാരും. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിൻ മുകളിൽ നിലയുറപ്പിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് അടൂർ ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ പറഞ്ഞു. അഗ്നിരക്ഷാസേനയും നാട്ടുകാരും ഒരുമിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. കുടുംബാംഗങ്ങളും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും യുവാവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
മണിക്കൂറുകളോളം ശ്രമം തുടർന്നെങ്കിലും യുവാവ് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഭാര്യ വീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നു യുവാവ് അറിയിച്ചു. അധികം വൈകാതെ ഇവരെത്തിയെങ്കിലും പിന്നീട് യുവാവ് നിലപാട് മാറ്റി. സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞു പോയാൽ ഇറങ്ങാമെന്നായിരുന്നു യുവാവിന്റെ അടുത്ത നിലപാട്. അഗ്നിരക്ഷാസേന ആളുകളെ ഒഴിപ്പിച്ചെങ്കിലും അതും വിഫലമായി.
വൈകിട്ട് അഞ്ചോടെ മഴ പെയ്തെങ്കിലും യുവാവ് ഇറങ്ങാൻ തയാറായില്ല. മഴ നനഞ്ഞ് തെങ്ങിൻ മുകളിൽ തന്നെയിരുന്ന യുവാവിനെ പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച് ഇറക്കാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമവും വിഫലമാവുകയായിരുന്നു. തുടർന്ന് അനുനയിപ്പിച്ചും ശാസിച്ചും ശ്രമം തുടർന്നെങ്കിലും യുവാവ് കൂട്ടാക്കിയില്ല.
രാത്രി 9.30 ആയപ്പോൾ യന്ത്രം ഉപയോഗിച്ച് മറ്റൊരാൾ തെങ്ങിൽ കയറി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും യുവാവ് ഭീഷണിപ്പെടുത്തിയതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്ത് തുടരുന്നുണ്ട്. യുവാവിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഒരു വർഷം മുൻപു നരിയാപുരത്ത് സമാനമായ രീതിയിൽ ഇയാൾ തെങ്ങിൽ കയറി പരിഭ്രാന്ത്രി സൃഷ്ടിച്ചിട്ടുണ്ട്. അടൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നായി 20-ഓളം സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്.
ഇയാളെ അനുനയിപ്പിക്കാന്‍ ഇപ്പോഴും നീക്കം നടക്കുകയാണെങ്കിലും യുവാവ് ഇതിനോടൊന്നും പ്രതികരിക്കുന്നില്ല. തെങ്ങിലേക്ക് കയറാന്‍ ശ്രമിച്ചവരെ മടലും മറ്റും പറിച്ചെടുത്ത് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. രാധാകൃഷ്ണന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ആരൊക്കെ വിളിച്ചിട്ടും ഇയാള്‍ ഫോണെടുക്കാനും കൂട്ടാക്കുന്നില്ല.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…