പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനയിൽ കാർ സീറ്റിലുള്ളത് പെണ്‍കുട്ടിയുടെ രക്തം തന്നെയാണെന്ന് തെളിഞ്ഞാൽ കാറിൽ വച്ചും പെണ്‍കുട്ടിക്ക് ക്രൂര മർദനമേറ്റു എന്നതിന് തെളിവായി ഇത് മാറും.
അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനും കൂടി സസ്‌പെൻഷനിലായി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതി രാഹുലിനെ രാജ്യം വിടാൻ ഇയാൾ സഹായിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. . കേസിൽ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാൾ പ്രതിക്ക് ചോർത്തി നൽകി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിന്റെ അടുത്ത സുഹൃത്താണ് ശരത്.
ചെക്പോസ്റ്റ് പരിശോധന മറികടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണവിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ് ചെയ്തിരുന്നു.
സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…