Panur Bomb Blast Case; Police's 'slowness' in issuing chargesheets debated; CPM intervention behind?
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിൽ കുറ്റപത്രം നൽകുന്നതിലെ പോലീസിന്റെ ‘മെല്ലെപ്പോക്ക്’ ചർച്ചയാകുന്നു. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അഞ്ച് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് പുതിയ വിവാദങ്ങൾ വഴിതുറക്കുന്നത്. പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് വിമർശം ഉയരുന്നത്.
എല്ലാ പ്രതികളെയും പിടിച്ചിട്ടും തെളിവുകൾ ലഭിച്ചിട്ടും പോലീസ് കുറ്റപത്രം വൈകിപ്പിക്കുന്നതിന് പിറകിൽ സിപിഎം ഇടപെടലാണെന്നതിൽ സംശയമൊന്നുമില്ലെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സമയത്ത് നടന്ന ബോംബ് സ്ഫോടനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രചാരണത്തിൽ രാഷ്ട്രീയ എതിരാളികൾ സിപിഎമ്മിനെതിരെ അത് ആയുധവുമാക്കി. എന്നാൽ ബോംബ് നിർമിച്ചവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും പാർട്ടിക്ക് സ്ഫോടനത്തിൽ പങ്കില്ലെന്നുമാണ് സിപിഎം വിശദീകരിച്ചിരുന്നത്.
‘പോലീസിന് കുറ്റപത്രം നൽകാൻ അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ. സി.പി.എമ്മുകാരായ പ്രതികളെ പുറത്തിറക്കാൻ മനഃപൂർവം ചെയ്തതാണ്. സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമ്മാണം നടന്നതെന്ന് അതിലൂടെ തെളിയിക്കപ്പെട്ടിരിക്കയാണ്’ എന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം പോലീസ് ഒരുക്കിയതാണ്. ബോംബ് നിർമാണക്കേസിൽ എളുപ്പത്തിൽ പുറത്തിറങ്ങാൻ വഴിയൊരുക്കുന്നത് കൊണ്ടാണ് ജില്ലയിൽ ബോംബ് നിർമ്മാണം നിർബാധം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ മൂന്ന് പ്രതികൾക്ക് വെള്ളിയാഴ്ചയും രണ്ടുപേർക്ക് ശനിയാഴ്ചയുമാണ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ നിയമം അനുശാസിക്കുന്ന അവകാശം എന്ന നിലയിലാണ് ജാമ്യം അനുവദിച്ചത്. പ്രതികളെല്ലാം ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ്. എപ്രിൽ അഞ്ചിന് രാത്രി 12.30-നാണ് സ്ഫോടനം നടന്നത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…