International

സുഡാനിൽ നടക്കുന്നത് അർധ സൈനിക വിഭാഗത്തിന്റെ കൊള്ളയടി; വെളിപ്പെടുത്തലുമായി നാട്ടിൽ തിരികെയെത്തിയ മലയാളി

തിരുവനന്തപുരം: ജോലി ചെയ്യുന്ന ഹോട്ടലിനു ചുറ്റുമുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും സുഡാനിലെ അർധ സൈനിക വിഭാഗം കൊള്ളയടിക്കുന്നതിന് സാക്ഷിയായിക്കൊണ്ടാണ് നാട്ടിലേക്കു യാത്ര തിരിച്ചതെന്ന് ഇടുക്കി കല്ലാർ സ്വദേശിയായ ജയേഷ് പറ‍ഞ്ഞു. ഖാർതൂം വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ഒരു വർഷം മുൻപാണ് ജയേഷ് ജോലിയിൽ പ്രവേശിപ്പിച്ചത്.

‘‘ദരിദ്ര്യരാജ്യമായതിനാൽ പിടിച്ചുപറിയും മോഷണവും സുഡാനിലുണ്ടായിരുന്നു. ഹർത്താൽപോലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും വലിയ സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് സൈന്യവും അർധ സൈനിക വിഭാഗവുമായി സംഘർഷം ആരംഭിച്ചത്. അർധ സൈനിക വിഭാഗം ഹോട്ടലിലേക്ക് ആക്രമണം നടത്തി. അവരുടെ വെടിയേറ്റ ആൾ ഹോട്ടലിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് അവർ ഹോട്ടലിൽ കയറിയത്. ഭക്ഷണവും വെള്ളവുമെല്ലാം അവർ കൊണ്ടു പോയി. അടുത്തുള്ള ജ്വല്ലറിയും കടകളും കൊള്ളയടിച്ചു. സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ചശേഷം തീയിട്ടു . ഹോട്ടലിലെ സുഡാനി ജീവനക്കാർ അർധ സൈനികരുമായി സംസാരിച്ചതിനാൽ ദേഹോപദ്രവം ഉണ്ടായില്ല. മിക്ക ദിവസവും വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്റർ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തത്. ഭക്ഷണ സാധനങ്ങൾ തീരാറായതും സംഘർഷം വ്യാപിച്ചതുമാണ് നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. സന്ദർശകരും ജോലിക്കാരും അടക്കം 22 ഇന്ത്യക്കാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ എംബസിയെ അറിയിച്ചു. പോർട്ട് സുഡാനിലേക്ക് എത്താനുള്ള വാഹനത്തിന്റെ പണം നൽകാമെന്ന് അറിയിച്ചപ്പോൾ എംബസി വാഹനം ഏർപ്പാടാക്കി. ഇന്ത്യൻ വ്യോമസേന പോർട്ട് സുഡാനിൽനിന്ന് സൗദിയിലെ ജിദ്ദയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. അവിടെനിന്ന് നാട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പുമാണ് നോക്കിയത്. ദില്ലിയിലെത്തിയപ്പോൾ കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി. പിന്നീട് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് തന്നു. കൊച്ചിയിലെത്തിയപ്പോൾ വീട്ടിലേക്ക് പോകാനുള്ള വാഹനവും ഏർപ്പാടാക്കി. ജോലി ചെയ്തുവന്ന ഹോട്ടലിന്റെ ഉടമസ്ഥന്റെ പേരിലുള്ള രണ്ട് ഹോട്ടലുകളും ആക്രമിക്കപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സുഡാനിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്” – ജയേഷ് പറഞ്ഞു.

Anandhu Ajitha

Recent Posts

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

30 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

2 hours ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

2 hours ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

3 hours ago