Celebrity

ആ ശാലീന സൗന്ദര്യം വീണ്ടും ആരാധകർ കൺകുളിർക്കെ കണ്ടു! വർഷങ്ങൾക്ക് ശേഷം റാംപിൽ തിളങ്ങി പാർവതി ജയറാം; താരം സിനിമയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നുവോ?

തിരുവനന്തപുരം: കേരളം ഗെയിംസിനോട് അനുബന്ധിച്ച് യുവസംരംഭക ശോഭ വിശ്വനാഥൻ നേതൃത്വം നൽകുന്ന വീവേഴ്സ് വില്ലേജ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ദ് വീവേഴ്സ് വില്ലേജ് ഫാഷൻ ഷോ’യിൽ താരമായി നടിയും നർത്തകിയുമായ പാർവതി ജയറാം. സുസ്ഥിര ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ച ഫാഷൻ ഷോയിലൂടെ പരിശീലനത്തിന് ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്കുള്ള ധനസമാഹരണവും കൈത്തറി മേഖലയ്ക്ക് കൈത്താങ്ങാവലുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

തിരുവനന്തപുരം കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേയ് 8ന് ആണ് ഷോ അരങ്ങേറിയത്. ട്രാൻസ്, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, പ്രഫഷനൽ മോഡലുകൾ എന്നിവരുൾപ്പെടെ 250–ലേറെ പേർ ഷോയുടെ ഭാഗമായി.

ഹാന്റ്ലൂം കസവു സാരി ധരിച്ച് വേദിയിലേക്ക് എത്തിയ പാർവതിയെ കയ്യടികളോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ വരവേറ്റത്. കസവ് സ്ട്രിപ്പ് ഡിസൈൻ ആണ് സാരിയെ ആകർഷകമാക്കുന്നത്. ആനയുടെ ഡിസൈനുള്ള കറുപ്പ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഇതേ ഡിസൈനുളള ദുപ്പട്ട അരയിൽനിന്നും പുറകിലൂടെ വലതു കയ്യിലേക്ക് സ്റ്റൈൽ ചെയ്തിരുന്നു. ഹെവി ട്രെഡീഷനൽ ആഭരണങ്ങൾ ആണ് ആക്സസറൈസ് ചെയ്തത്. സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിങ്, സീത എന്നീ പ്രശസ്ത ഡിസൈനർമാരും ഷോയുടെ ഭാഗമായിരുന്നു. ഫാഷൻ ഷോ വേദിയിലെ പാർവതിയുടെ ഈ ചുവടുവെപ്പ് സിനിമയിലേക്ക് വീണ്ടും കടന്നുവരാനുള്ള ഒരുക്കമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

2 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

3 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

4 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

4 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

4 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

4 hours ago