India

രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണത്തിന് 21 വയസ്സ് ; കനത്ത സുരക്ഷയിൽ പാർലമെന്റ് ,ധീര ബലിദാനികളെ സ്മരിച്ച് ഭാരതം

ദില്ലി : രാജ്യത്തെ ഒന്നടങ്കം വേദനയുടെ ആഴത്തിലാഴ്ത്തിയ പാർലമെൻറ് ആക്രമണത്തിന് ഇന്ന് 21 വയസ്സ്. 2001 ഡിസംബർ 13നാണ് ലഷ്കർ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേർന്ന് പാർലമെൻറ് ആക്രമിച്ചത്.ആറ് ഡെൽഹി പോലീസ് സേനാംഗങ്ങൾ, രണ്ട് പാർലമെന്റ് സർവീസ് ഉദ്യോഗസ്ഥർ ഒരു ഗാർഡനർ അടക്കം ആകെ 9 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാ കളങ്കമായി.സേന 5 തീവ്രവാദികളെ വധിച്ചു.ഇന്ത്യ പാകിസ്ഥാൻ ബന്ധം ആക്രമണം കൂടുതൽ മോശമാക്കി. ഇന്നത്തെ ദിവസം കണക്കിലെടുത്ത് പാർലമെന്റിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട് പട്രോളിംഗിന്റെ എണ്ണവും വർധിപ്പിച്ചു. സംശയാസ്പദമായ എന്ത് കണ്ടാലും പരിശോധിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള നിർദേശം.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവർക്ക് സഭയില്‍ ആദരാജ്‌ഞലി അർപ്പിക്കും.ആക്രമണം നടക്കുമ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എൽ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.

Anandhu Ajitha

Recent Posts

ലോകത്തിലെ ഒരു സംവിധാനത്തിനും തടുക്കാനാവില്ല !! പുത്തൻ മിസൈൽ അവതരിപ്പിച്ച് റഷ്യ !

റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…

59 minutes ago

ഒരു രാഷ്ട്രത്തിന്റെ പാഷനായ വാഹനം ! ഹീറോ ഹോണ്ട പാഷന്റെ കഥ

ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…

1 hour ago

ഐഎസ്ആർഒയുടെ സഹായമില്ലാതെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ സൈന്യം ! നടുങ്ങി ലോകരാജ്യങ്ങൾ

സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…

1 hour ago

പ്രപഞ്ചം സങ്കോചിക്കുന്നു !!!സർവ്വവും കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങും! ഞെട്ടിക്കുന്ന പഠനം

വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…

1 hour ago

നാളെ 2026 ! ഇന്ന് നിങ്ങൾ എടുക്കേണ്ട തീരുമാനം | SHUBHADINAM

പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…

1 hour ago

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

13 hours ago