മെഹുവ മൊയ്ത്ര
ദില്ലി : പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന ശുപാര്‍ശ, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചു. നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തീരുമാനം അംഗീകരിച്ചത്. കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗറും മഹുവയെ പുറത്താക്കുന്നതിനെ അനുകൂലിച്ചവരിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോർട്ട് നാളെ സ്പീക്കർ ഓം ബിർലയ്ക്ക് കൈമാറും. വരുന്ന ശൈത്യകാല സമ്മേളനത്തിൽ ഇത് പാർലമെന്റിൽ വച്ചേക്കും. ചർച്ചയ്ക്കു ശേഷമാകും മെഹുവയ്‌ക്കെതിരായ അച്ചടക്ക നടപടിയിൽ അന്തിമ തീരുമാനമുണ്ടാകുക.
മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്.
അനധികൃതമായി ഉപയോഗിക്കാൻ പാർലമെന്ററി യൂസര്‍ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐഡി, വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന് മഹുവ കുറ്റസമ്മതം നടത്തിയിരുന്നു.
മഹുവയുടെ പാർലമെന്റ് ഇമെയിൽ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചുവെന്ന അതി ഗുരുതരമായ കണ്ടെത്തൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് കൈകാര്യം ചെയ്തിരുന്നത് ദർശൻ ഹിര നന്ദാനിയുടെ സഹായിയാണെന്ന വിവരവും ഐടി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.
അതേസമയം, എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ചോർന്നെന്ന് ആരോപിച്ച് മഹുവ സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു. ലോക്സഭയുടെ എല്ലാ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് മഹുവ കത്തിൽ പരാമർശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് എത്തിക്സ് കമ്മിറ്റിയുടെ കരടു റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നാണ് മഹുവയുടെ ആരോപണം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…