ദില്ലി: എയർ ഇന്ത്യാ വിമാനത്തിൽ നിന്നും യാത്രക്കാരിയെ തേൾ കുത്തി. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറന്നുയർന്നതിന് ശേഷമാണ് യാത്രക്കാരിയെ തേൾകുത്തിയത്. ഏപ്രിൽ 23നാണ് സംഭവം നടന്നതെന്നും യാത്രക്കാരി ചികിത്സ കഴിഞ്ഞ് അപകട നില തരണം ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിൽ ജീവനുള്ള പക്ഷികളെയും എലികളെയും കണുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ടങ്കിലും യാത്രക്കാരെ തേൾ കുത്തുന്നത് അപൂർവമാണ്. 2023 ഏപ്രിൽ 23ന് തങ്ങളുടെ AI 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കുത്തിയത് വളരെ അപൂർവവും ദൗർഭാഗ്യകരവുമാണെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം യാത്രക്കാരി പൂർവസ്ഥിതി കൈവരിച്ചതായും എയർ ഇന്ത്യ അറിയിച്ചു.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…