India

കശ്മീരിനെ മുഴുവനായി ഭാരതത്തിൽ ലയിപ്പിക്കാൻ പട്ടേൽ ആഗ്രഹിച്ചു, നെഹ്‌റു അനുവദിച്ചില്ലെന്ന് നരേന്ദ്രമോദി; രാഷ്ട്രീയ ഏകതാ ദിനത്തിൽ കോൺഗ്രസിനെ വിമർശിച്ച് പ്രസംഗം

ഏക്താ നഗർ : മറ്റു നാട്ടുരാജ്യങ്ങളെ ഭാരതത്തിൽ ലയിപ്പിച്ചതുപോലെ കശ്മീരിനെ മുഴുവനായും ഭര്ത്താവുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു അതിന് അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന് , രാഷ്ട്രീയ ഏകതാ ദിനമായി ആചരിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ വിഷയത്തിൽ കോൺഗ്രസിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കശ്മീർ വിഭജിക്കപ്പെട്ടതിനും, പ്രത്യേക ഭരണഘടനയും പതാകയും നൽകിയതിനും മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തി. “സർദാർ പട്ടേൽ മുഴുവൻ കശ്മീരിനെയും ഏകീകരിക്കാൻ ആഗ്രഹിച്ചു. എന്നാൽ നെഹ്‌റു അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നത് തടഞ്ഞു. കശ്മീർ വിഭജിക്കപ്പെട്ടു, പ്രത്യേക ഭരണഘടനയും പതാകയും നൽകി. കോൺഗ്രസിന്റെ തെറ്റുകൾ കാരണം രാജ്യം പതിറ്റാണ്ടുകളോളം ദുരിതമനുഭവിച്ചു.
സ്വാതന്ത്ര്യാനന്തരം 550-ൽ അധികം നാട്ടുരാജ്യങ്ങളെ ഏകീകരിക്കുക എന്ന അസാധ്യമായ ദൗത്യം സർദാർ പട്ടേൽ സാധ്യമാക്കി. ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ (ഒരൊറ്റ ഇന്ത്യ, മഹത്തായ ഇന്ത്യ) എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു.”- നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്ക്കും നുഴഞ്ഞുകയറ്റക്കാർ വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. “പതിറ്റാണ്ടുകളായി നുഴഞ്ഞുകയറ്റക്കാർ രാജ്യത്തേക്ക് പ്രവേശിക്കുകയും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാർക്കെതിരെ നിർണ്ണായക പോരാട്ടം നടത്താൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്, ഓരോ നുഴഞ്ഞുകയറ്റക്കാരനെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഈ ഏകതാ ദിനത്തിൽ നമ്മൾ പ്രതിജ്ഞയെടുക്കണം. നക്സൽ-മാവോയിസ്റ്റ് ഭീകരത രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയുന്നത് വരെ സർക്കാർ വിശ്രമിക്കില്ല.”- മോദി കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ബ്രിട്ടീഷുകാരിൽ നിന്ന് “അടിമത്ത മനോഭാവം” കോൺഗ്രസിന് പാരമ്പര്യമായി ലഭിച്ചതാണെന്നും, രാജ്യമിപ്പോൾ കൊളോണിയൽ ചിന്താഗതിയുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിന് മുമ്പ്, പ്രധാനമന്ത്രി രാഷ്ട്രിയ ഏകതാ ദിവാസ് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു . ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., ഐ.ടി.ബി.പി., സി.ആർ.പി.എഫ്., എസ്.എസ്.ബി. തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളുടെയും ജമ്മു കശ്മീർ, പഞ്ചാബ്, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെയും പ്ലാറ്റൂണുകൾ അണിനിരന്നു.

ഈ പരേഡിൽ വനിതാ ഓഫീസർമാരാണ് പ്ലാറ്റൂണുകളെ നയിച്ചത്. ഓപ്പറേഷൻ സിന്ദൂരിൽ ധീരതയ്ക്കുള്ള മെഡൽ നേടിയ 16 ബി.എസ്.എഫ്. ഉദ്യോഗസ്ഥരെ ആദരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയറോബാറ്റിക് ടീമിന്റെ വ്യോമാഭ്യാസ പ്രകടനവും അരങ്ങേറി

ബിഎസ്എഫിന്റെ ഇന്ത്യൻ ഇനത്തിൽപ്പെട്ട നായകളുടെ (മുധോൾ, റാംപൂർ ഇനങ്ങൾ) മാർച്ചിംഗ് സംഘവും അസം പോലീസിന്റെ മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനവും പരേഡിന് മാറ്റുകൂട്ടി.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

13 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

16 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

16 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

16 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

16 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

16 hours ago