CRIME

പത്തനംതിട്ട പീഡനക്കേസ്‌,ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..പ്ലസ് ടു വിദ്യാർത്ഥിയും അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പീഡിപ്പിച്ചവരില്‍ മൂന്ന് പേര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളും ക്രിമിനല്‍ കേസ് പ്രതികളും ഉള്‍പ്പെടുന്നു. ഇവരെ അറസ്റ്റ് ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.കേസില്‍പ്ലസ് ടു വിദ്യാർത്ഥിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പിടിയിലായവരില്‍ ഒരാള്‍ അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതിയാണ്. മറ്റൊരാള്‍ ആഷിഖ് വധശ്രമക്കേസില്‍ കൂട്ടുപ്രതിയാണ്. അപ്പു എന്ന മറ്റൊരു പ്രതി മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. 2019 ല്‍ പെണ്‍കുട്ടിയുടെ കാമുകനായ സുബിന്‍ ആണ് ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലും റോഡരികിലെ ഒരു ഷെഡ്ഡില്‍വെച്ചും സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ഇവര്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതിന് ശേഷം സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കുമെതിരെ പോക്‌സോ വകുപ്പും പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. . രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

2 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

2 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

5 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

5 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

7 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

7 hours ago