Kerala

അന്തർ സംസ്ഥാന മോഷ്ടാക്കൾ കേരളത്തെ ലക്ഷ്യം വയ്ക്കുന്നു; ഗുരുവായൂരിന് ശേഷം പത്തനാപുരത്തും വൻ കവർച്ച; പത്തനാപുരം ബാങ്കേഴ്‌സ് കുത്തിത്തുറന്ന് അരക്കോടിയുടെ സ്വർണ്ണം കവർന്നു

പത്തനാപുരം: സംസ്ഥാനത്ത് അന്തർ സംസ്ഥാന മോഷണസംഘങ്ങളുടെ സാന്നിധ്യത്തിന്റെ സൂചന നൽകിക്കൊണ്ട് വീണ്ടും വൻ കവർച്ച. പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് കൊള്ളയടിച്ചത്. രണ്ട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവുമടക്കം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടസ്ഥതയില്‍ ജനതാ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സിലാണ് മോഷണം നടന്നത്. സ്ഥാപനത്തിനുള്ളില്‍ ശൂലവും നാരങ്ങയും വെച്ച് വിളക്കുതെളിച്ച് പൂജ നടത്തിയതിന്റെ ലക്ഷണങ്ങളുണ്ട്. മോഷ്ടാക്കള്‍ കൊണ്ടുെവച്ച ഈ സാധനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവുനശിപ്പിക്കാന്‍ മുറിയിലാകെ ബാര്‍ബര്‍ഷോപ്പില്‍നിന്നുള്ള തലമുടി വിതറിയിട്ടുമുണ്ട്. മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഇരു ലോക്കറുകളുടെയും പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത് . രേഖകള്‍ സൂക്ഷിച്ചിരുന്ന അലമാരയും തുറന്നനിലയിലാണ്. 38 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണപണയ ഉരുപ്പടികളും നാലുലക്ഷംരൂപയും നഷ്ടപ്പെട്ടതായാണ് സ്ഥാപന ഉടമ പറയുന്നത്.

ശനിയാഴ്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ചത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പുനലൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു. പൂജ നടത്തിയ ലക്ഷണങ്ങള്‍വെച്ച് തമിഴ്നാട് സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇവ ബോധപൂര്‍വം ചെയ്തതാണോയെന്നും പോലീസിന് സംശയമുണ്ട്. സ്വര്‍ണം പണയംവെച്ചവര്‍ ഉള്‍പ്പെടെ ജനങ്ങള്‍ സ്ഥാപനത്തിനുമുന്നില്‍ തടിച്ചുകൂടി. ഉടമ പറയുന്നപോലെയുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുന്നതായും പത്തനാപുരം എസ്.ഐ. അരുണ്‍കുമാര്‍ അറിയിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

9 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

10 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

10 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

11 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

12 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

13 hours ago