Kerala

‘KSRTC യുടെ രക്ഷകനായി BMS’; സംഘടനയുടെ പ്രതിഷേധസമരങ്ങൾ ഫലം കണ്ടു; ശമ്പളപരിഷ്ക്കരണം യാഥാർത്ഥ്യമായി

തിരുവനന്തപുരം: തൊഴിലാളികളുടെയും ബിഎംഎസ് ഉൾപ്പടെയുള്ള സംഘടനകളുടെയും പ്രതിഷേധസമരങ്ങൾ ഫലം കണ്ടു. കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം ശമ്പളപരിഷ്ക്കരണം യാഥാർത്ഥ്യമായി.

വ്യാഴാഴ്ച വൈകുന്നേരം 4.30 ന് ഗവ: സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കെഎസ്ആര്‍ടിസി മാനേജുമെൻ്റും അംഗീകൃത ട്രേഡുയൂണിയൻ പ്രതിനിധികളും ചേർന്ന് ഒപ്പുവച്ച് ദീർഘകാല കരാർ യാഥാർത്ഥ്യമായി.

അതേസമയം സമാനതകളില്ലാത്ത സാഹചര്യമായിരുന്നു ഈ ശമ്പള പരിഷ്ക്കരണത്തിൽ നേരിട്ടത്. സർക്കാർ ജീവനക്കാർ കെഎസ്ആര്‍ടിസി ജീവനക്കാരെക്കാൾ രണ്ട് പരിഷ്ക്കരണം മുന്നിലായിരുന്നു.

2016 ൽ 10-ാം പരിഷ്ക്കരണം സർക്കാർ ജീവനക്കാർക്ക് നൽകിയപ്പോൾ ഉണ്ടായിരുന്ന സർവ്വീസ് വെയിറ്റേജും, മിനിമം ഫിറ്റ്മെൻ്റും, 2020 ലെ 11-ാം പരിഷ്ക്കരണത്തിൽ സർക്കാർ ജീവനക്കാർക്ക് ഇല്ലായെന്നത് രണ്ടു കരാറുകൾ നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

സർക്കാർ ജീവനക്കാർക്ക് 10-ാം പരിഷ്ക്കരണത്തിൽ ലയിപ്പിച്ച 64%യും അതിന് ശേഷം 11 ൽ ലയിപ്പിച്ച 28% DA യെ ഓരോ ശതമാനത്തിനേയും 2.6 കൊണ്ട് ഗുണിച്ച് 28 X 26 = 73 + 64 =137%… 137%DAഅംഗീകരിപ്പിച്ച്, സർക്കാർ മാസ്റ്റർ സ്കെയിലിൽ, 9 ൽ നിന്നും 11-ാം പരിഷ്ക്കരണത്തിൽ എത്തിച്ചു എന്നതാണ് ഈ കരാറിലെ ഏറ്റവും മികച്ച നേട്ടം.

കാലങ്ങളായി തുടർന്നു വന്ന വികലമായ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ തിരുത്തി കാലോചിതമാക്കി, അനാവശ്യ കോസ്റ്റ് ഓഫ് ഡാമേജ്, റാക്ക്മോഷണം എന്നിവയിൽ തീരുമാനങ്ങൾ നിയമപരമാക്കി, ആശ്രിതനിയമനം, പ്രമോക്ഷൻ എന്നിവ പുനസ്ഥാപിച്ച് കരാറിൻ്റെ ഭാഗമാക്കി, ഡ്രൈവർ വിഭാഗത്തിന് സ്പെഷ്യൽ പേ അംഗീകരിപ്പിക്കുകയും അലവൻസുകൾ കാലോചിതമായി പരിഷ്ക്കരിക്കുകയും ചെയ്തു. ചൈൽഡ് കെയർ അലവൻസ്,ഡ്രൈവർ കം കണ്ടക്ടറും, ക്രൂ ചെയ്ഞ്ചും കരാറിൻ്റെ ഭാഗമായി. കുറഞ്ഞത് 4700 രൂപ മുതൽ 16000 വരെ ജീവനക്കാർക്ക് 2021 ജൂണിൽ ലഭിച്ചതിനേക്കാൾ ശമ്പളം വർദ്ധിക്കും. ശരാശരി ഒരു ജീവനക്കാരന് 6750 വർദ്ധനവ് വരും

സർക്കാരിൻ്റെ മാസ്റ്റർ സ്കെയിൽ അംഗീകരിച്ചപ്പോൾ തന്നെ ഗവൺമെൻ്റ് സർക്കാർ ജീവനക്കാർക്ക് നിലവിൽ നൽകുന 7% DA, കെ എസ് ആർ ടി സി ജീവനക്കാർക്ക് നിഷേധിച്ച് ഇരട്ടതാപ്പ് തുടരുന്നു. ഒപ്പം പത്താം ശമ്പള കമ്മീക്ഷൻ്റെ ആനുകൂല്യം പറ്റി, 11 ൽ എത്തിയ സർക്കാർ ജീവനക്കാരിൽ നിന്നും സമാന തസ്തികയിലുള്ള KSRTC ജീവനക്കാരുടെ ശമ്പള വ്യത്യാസത്തിലുള്ള അനോമലി വരും കാലങ്ങളിൽ ചർച്ച ചെയ്തു പരിഹരിക്കാനുള്ള നിർദ്ദേശം കരാറിൽ ഉൾപ്പെടുത്താനും കഴിഞ്ഞു.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

5 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago