പി വി അൻവർ
പേയ്‌മെന്റ് സീറ്റ് ആരോപണത്തിൽ നിലമ്പൂർ എംഎൽഎ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസയച്ച് സിപിഐ. പതിനഞ്ച് ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്നും ഇല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് സിപിഐ നോട്ടീസിൽ പറയുന്നത്. അഡ്വ. എം സലാഹുദ്ദീന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സിപിഐക്കെതിരെ പി വി അൻവർ സീറ്റ് കച്ചവടം ആരോപിച്ചത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സിപിഐയെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നുമായിരുന്നു അൻവറിന്റെ ആരോപണം.
25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സിപിഐ മുസ്ലിം ലീഗിന് വിറ്റുവെന്നും സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാര്‍ഗവനെയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സിപിഐ നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ അന്ന് പറഞ്ഞിരുന്നു.
വെളിയം ഭാര്‍ഗവനെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ അന്‍വറിന് എന്തു യോഗ്യതയാണ് ഉള്ളതെന്നുമായിരുന്നു ആരോപണത്തിന് മറുപടിയായി ബിനോയ് വിശ്വം പ്രതികരിച്ചത്. അതിനു പിന്നാലെയാണ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…