ദല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സിയും പേടിഎമ്മും തമ്മില്‍ പേയ്‌മെന്റ് സേവനങ്ങളുടെ നെറ്റ്‌വര്‍ക്ക് പങ്കിടാന്‍ ധാരണ. പേയ്‌മെന്റ് ഗേറ്റ്‌വേയും പിഓഎസ് സൊലൂഷനും പങ്കിടാനാണ് തീരുമാനം. എച്ച്ഡിഎഫ്‌സി ബാങ്ക് പേയ്‌മെന്റ് പങ്കാളിയും പേടിഎം വിതരണവും സോഫ്റ്റ് വെയര്‍ പങ്കാളിത്തവും നല്‍കും.രണ്ട് കമ്പനികളുടെയും ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ അധിക ചാര്‍ജില്ലാതെ നടത്താന്‍ സാധിക്കും. വ്യാപാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പേയ്‌മെന്റ് ഗേറ്റ് വേയും പിഓഎസ് മെഷീനും നല്‍കുക.അടുത്തഘട്ടത്തില്‍ പേടിഎം പോസ്റ്റ് പെയ്ഡ് വഴി ക്രെഡിറ്റ് സേവനങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമാകും.
ലഘുവായ നടപടികളിലൂടെ ഇഎംഐ,ഫ്‌ളക്ലി പേ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ഐപിഓ പ്രവേശനം ലക്ഷ്യം വെക്കുന്ന പേടിഎം വിപണിയിലെ സാന്നിധ്യം വിപുലപ്പെടുത്താനാണ് പുതിയ പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും പേടിഎമ്മിന്റെയും പങ്കാളിത്തം വ്യാപാരികള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക. ക്രെഡിറ്റ് സേവനത്തിലൂടെ ബിസിനസ് വിപുലീകരണം വ്യാപാരികള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ മേല്‍ ആര്‍ബിഐ ചുമത്തിയിരുന്ന സാങ്കേതിക വിലക്ക് അടുത്തിടെയാണ് പിന്‍വലിച്ചിരുന്നത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…