വാഷിങ്ടൺ: ഇസ്രയേലിനൊപ്പം സമാധാന കരാർ ഒപ്പിട്ട് യുഎഇയും ബഹ്‌റൈനും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് മൂന്ന് രാഷ്ട്രങ്ങളും തമ്മിൽ സമാധാന കരാറിൽ ഒപ്പു വെച്ചത്.
ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് കരാർ ഒപ്പിടാൻ എത്തിയത്. എന്നാൽ, അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തത് വിദേശകാര്യ മന്ത്രിമാരായിരുന്നു. ദശാബ്ദങ്ങളുടെ കുടിപ്പകയെ മറന്നുകൊണ്ട് സമാധാനത്തിന്‍റെ പ്രതീക്ഷ നൽകി ഒപ്പിട്ട ഉടമ്പടിക്ക് “അബ്രഹാം ഉടമ്പടി” എന്നാണ് പേര് നൽകിയിരിക്കുന്നത്.
എല്ലാ മേഖലയിലും ഇസ്രയേലുമായുള്ള സമ്പൂർണ്ണ സഹകരണം പ്രഖ്യാപിച്ച് യു.എ.ഇ കരാർ ഒപ്പിട്ടതോടെ 48 വർഷത്തെ ഇസ്രായേൽ വിലക്കിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. മധ്യപൂർവേഷ്യയിൽ സമാധാനത്തിന്‍റെ സൂര്യോദയങ്ങളായിരിക്കും ഇനിയെന്ന് ഉടമ്പടി ഒപ്പിടുന്നതിനു സാക്ഷ്യം വഹിക്കവേ ഡൊണാൾഡ് ട്രംപ് പറഞ്ഞു. അബ്രഹാം ഉടമ്പടിയോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലർത്തുന്ന മുസ്ലിം രാഷ്ട്രങ്ങളുടെ എണ്ണം നാലായിരിക്കുകയാണ്.
ഈജിപ്തും ജോർദാനും ഇസ്രായേലുമായി മുമ്പേ ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ് സാമ്രാജ്യങ്ങള്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്ന് വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…