തൃശ്ശൂർ: തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ കുറിച്ചു നല്‍കിയതായി പരാതി. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് നൽകിയ പരാതിയിൽ ഡിഎംഒ അന്വേഷണം തുടങ്ങി.
ചാഴൂർ സ്വദേശിനിയായ ബകുൽ ഗീതിന്റെ കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകിയത് . എട്ട് ദിവസം പ്രായമായ കുഞ്ഞുമായി കഴിഞ്ഞ ദിവസം ആയിരുന്നു ബകുൽ ഗീത് കുഞ്ഞിന് വാക്‌സിൻ എടുക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. അവിടെ നിന്നും വാക്‌സിൻ കുറിച്ച് നൽകുകയായിരുന്നു. വാക്‌സിന്റെ പേര് നോക്കിയപ്പോഴാണ് മാറിയതായി കണ്ടത്. ഉടനെ വിവരം ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയായിരുന്നു.
എന്നാൽ വാക്‌സിന്റെ പേര് മാറ്റി കുറിയ്ക്കാൻ ഇവർ തയ്യാറായില്ല. അത് മാത്രമല്ല വാക്‌സിൻ നൽകാതെ മടക്കി അയക്കാൻ ശ്രമിക്കുകയുമായിരുന്നു. ജോലി തടസ്സപ്പെടുത്തിയതിന് പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…