'People want to hear him': 'Mann Ki Baat' ready for worldwide broadcast; BJP in elaborate preparations
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ 100-ാം പതിപ്പിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തില്‍, ലോകം മുഴുവനും പ്രക്ഷേപണം ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിനുള്ള വിപുലമായ ഒരുക്കത്തിലാണ് ബിജെപി.
‘ലോക രാഷ്ട്രങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികള്‍ ഇന്ന് ലോകം മുഴുവന്‍ അഭിനന്ദിക്കപ്പെടുകയാണ്. ജനങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ മന്‍ കി ബാത്തിന്റെ 100-ാം പതിപ്പ് കഴിയുന്നത്ര രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം’, ബിജെപി നേതൃത്വം വ്യക്തമാക്കി.
മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിക്കുന്ന പേരുകളുള്ള വ്യക്തികളെ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ആദരിക്കുന്നതിന് വേണ്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മന്‍ കി ബാത്തിന്റെ പ്രക്ഷേപണം ദില്ലിയിലെ വലിയ വേദിയില്‍ വച്ച് ജനങ്ങളെ കേള്‍പ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
എല്ലാ ലോക്സഭ മണ്ഡലങ്ങളിലും100 സ്ഥലങ്ങളിലായി മന്‍ കി ബാത്ത് പ്രക്ഷേപണം നടത്തും. ഇവിടെ 100ഓളം പേര്‍ക്ക് പരിപാടി ഇരുന്ന് കേള്‍ക്കുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കും. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭഗത്തിലുമുള്ളവരുടെ സാന്നിധ്യം പരിപാടിയില്‍ ഉറപ്പുവരുത്തും. കൂടാതെ പദ്മ ഭൂഷണ്‍, പദ്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും ചടങ്ങില്‍ ആദരിക്കും.
മന്‍ കി ബാത്ത് 100-ാം പതിപ്പിന്റെ ചുമതല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതത്തിനും വിനോദ് താവ്ദെയ്ക്കുമാണ്. ഏപ്രില്‍ 30നാണ് പ്രക്ഷേപണം നടക്കുക. ഇന്ത്യയിലാകെ ഒരു ലക്ഷത്തിലധികം ബൂത്തുകളില്‍ 100-ാം പതിപ്പിന്റെ പ്രക്ഷേപണം സംഘടിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും ബിജെപി അറിയിച്ചു. 2014 ഒക്ടോബര്‍ മൂന്നിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് ആരംഭിച്ചത്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…