Perampra Anu murder case; Police to take evidence with accused Mujeeb Rahman today; Possible public anger in Valur!
കോഴിക്കോട്: പേരാമ്പ്രയിൽ അനുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മുജീബ് റഹ്മനുമായി ഇന്നും തെളിവെടുപ്പ് തുടരും. മോഷ്ടിച്ച സ്വർണ്ണം കൈമാറിയ കൊണ്ടോട്ടിയിലായിരിക്കും ആദ്യം തെളിവെടുപ്പ് നടക്കുക. ജനരോഷം കണക്കിലെടുത്ത് കൃത്യം നടത്തിയ വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കും. നാല് ദിവസത്തെ കസ്റ്റഡിയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ ബൈക്ക് മോഷ്ടിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
അതിനിടെ, പ്രതി മുജീബ് കുറ്റകൃത്യ സാധ്യത തേടി വേറെയെയും സ്ഥലങ്ങളിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. അനുവിനെ കൊലപ്പെടുത്തിയ വാളൂരിന് അടുത്തുള്ള മറ്റു രണ്ടു സ്ഥലങ്ങളിൽ പ്രതി അന്വേഷണം നടത്തി. ഒരു സ്ത്രീ ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് നൽകി. മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ പ്രതി പുലർച്ചെ 3.30 തോടെയാണ് പുറപ്പെട്ടത്. രാവിലെ 9.30 യോടെയാണ് വാളൂരിൽ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂർ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിലുള്ള സ്റ്റേഷനുകളിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, തലപ്പുഴയിലും മുജീബിനെതിരെ സമാന കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വ്യക്തമായി. 2019 ൽ തലപ്പുഴയിൽ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. വാഹനത്തിൽ തന്ത്രപൂർവ്വം കയറ്റിക്കൊണ്ടുപോയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു 2020ൽ മുക്കത്ത് വായോധികക്കെതിരായ ക്രൂരത.
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…