1991 ജൂണ്‍ 11നാണു രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്.
വിചാരണ പൂര്‍ത്തിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പേരറിവാള്‍. ഒടുവില്‍ മാനുഷിക പരിഗണനകളില്‍ മോചനം. പേരറിവാള്‍ കുറ്റം ചെയ്തില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. രാജീവ് ഗാന്ധി വധത്തെ കുറിച്ച് അറിയാതെ തമിഴ് പുലികള്‍ക്ക് സാധനങ്ങള്‍ വാങ്ങികൊടുത്തു എന്നതാണ് പേരറിവാളിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ന്യായം. ഇതായാലും 19 വയസ്സില്‍ ജയിലില്‍ പോയ പേരറിവാള്‍ 50-ാം വയസ്സില്‍ തിരിച്ചു വരുന്നു.രാജീവ് ഗാന്ധി വധത്തിലെ പ്രതികളെ പിടികൂടാന്‍ കമാണ്ടോ ഓപ്പറേഷനാണ് നടത്തിയത്. ഈ ഓപ്പറേഷനാണ് രാജീവ് ഗാന്ധി വധത്തില്‍ നിര്‍ണ്ണായകമായത്. ഇതിന് നേതൃത്വം കൊടുത്തത് സിനിമാക്കാരനായ മേജര്‍ രവിയാണ്. പേരറിവാളിന്റെ മോചനത്തെ മേജര്‍ രവി ഈ ഘട്ടത്തില്‍ അനുകൂലിക്കുന്നു എന്നാല്‍ തെറ്റ് ചെയ്തില്ലെന്ന വാദം മേജര്‍ രവിക്ക് ഉള്‍ക്കൊള്ളാനും കഴിയുന്നില്ല.
1991 ജൂണ്‍ 11; ചില കാര്യങ്ങള്‍ ചോദിച്ച ശേഷം അടുത്ത ദിവസം വിട്ടയച്ചേക്കാമെന്ന ഉറപ്പില്‍ കവിയും സ്‌കൂള്‍ അദ്ധ്യാപകനുമായ കുയില്‍ദാസനും അര്‍പ്പുതമ്മാളും പൊലീസിന് കൈമാറിയതാണ് അന്ന് 19 വയസു മാത്രം പ്രായമുണ്ടായിരുന്ന ‘അറിവ്’ എന്നു വിളിക്കുന്ന ജി.ഇ പേരറിവാളന്‍ എന്ന മകനെ. പിന്നീട് 31 വര്‍ഷത്തിന് ശേഷമാണ് ആ കുട്ടി പുറത്തു വരുന്നത്. ഇന്ന് വയസ്സുണ്ട് പേരറിവാളിന്.
2022 മെയ് 18 ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പേരറിവാളനെ മോചിപ്പിച്ചത്. അന്ന് പേരറിവാളന്‍ എന്ന അറിവിനെ കൂട്ടിക്കൊണ്ടു പോയ പൊലീസ് ആ 19കാരനെ വിട്ടയിച്ചില്ല, മകനെ കാണാന്‍ മാതാപിതാക്കളെ അനുവദിച്ചുമില്ല. അടുത്ത 59 ദിവസവും പേരറിവാളന്‍ എവിടെയെന്നു പോലും മാതാപിതാക്കള്‍ക്കറിയില്ലായിരുന്നു. മകന്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് എല്ലാവരും അറിയുമല്ലോ എന്നോര്‍ത്ത് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ പോലും അവര്‍ ഭയപ്പെട്ടു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…