India

അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ !! മാദ്ധ്യമങ്ങൾ യാഥാർഥ്യം മറച്ചുവെച്ച് കുപ്രചരണം നടത്തുന്നു ! കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്തിലുള്ള വസ്തുതാ വിരുദ്ധ പ്രചാരണത്തിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ കേരളത്തിലെ മാദ്ധ്യമങ്ങൾ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചാരണത്തിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്ത്. ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങൾ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നത്.അതേ സുരക്ഷാ കാരണങ്ങൾ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചത്. എന്നാൽ, കേരളത്തിലെ ചില മാദ്ധ്യമങ്ങൾ യാഥാർത്ഥ്യ വിവരങ്ങൾ മറച്ചുവെച്ച്, അനുമതി നിഷേധിച്ചതിനെ വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെ വിവാദവിഷയമാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ്, കേന്ദ്ര മന്ത്രിയായുള്ള നിലയിൽ ഈ വിശദീകരണം നൽകുന്നത്.”- ജോർജ് കുര്യൻ വ്യക്തമാക്കി.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

17 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

17 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

17 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago