പത്തനംതിട്ട: പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടതായി റിപ്പോർട്ട്. ഇതോടെ പെരുന്തേനരുവി ഡാമില്‍ വൻ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. 20 മിനിറ്റോളം ഡാമിൽ നിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി.
സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധർ തീയിട്ടു. തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരെത്തി ഷട്ടർ അടച്ചത്. സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയറോടും റാന്നി തഹസിൽദാരോടുമാണ് റിപ്പോർട്ട് തേടിയത്
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…