Kerala

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി;കോടതിയെ സമീപിച്ചത് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബാണ് വിഷയത്തിൽ ഹർജി നൽകിയിരിക്കുന്നത്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു.

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നൽകണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കമ്പം ടൗണിൽ ഇറങ്ങിയപ്പോൾ എടുത്ത ആനയുടെ ചിത്രങ്ങളിൽ തുമ്പികൈയ്ക്ക് ഏറ്റിരിക്കുന്ന മുറിവ് വ്യക്തമായിരുന്നു. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ എന്ന മറ്റൊരു കാട്ടാനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഈ മുറിവ് പറ്റിയത് എന്നാണ് കരുതുന്നത്.

അതേസമയം അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി പാല്‍രാജ് ഇന്നു മരിച്ചിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയോടെയാ ബൈക്ക് യാത്രികനായ പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു.

Anandhu Ajitha

Recent Posts

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…

23 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! നീറ്റിലിറങ്ങി ഭാരതത്തിന്റെ സ്വന്തം സമുദ്ര പ്രതാപ്

ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…

29 minutes ago

വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഉന്നം വയ്ക്കുന്നത് ഭാരതത്തേയോ ?

വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…

45 minutes ago

ഹിന്ദി തെരിയാത് പോടാ എന്ന ടീ-ഷർട്ടുമിട്ട് ഞങ്ങളുടെ സ്‌കൂളിൽ ഹിന്ദി പഠിപ്പിക്കാം വാടാ !!!

2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…

1 hour ago

ശ്വാസതടസ്സം! സോണിയ ഗാന്ധിയെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം

ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…

2 hours ago

ഭാരതത്തിന് നഷ്ടമായ വൻകര !! മുരുക ഭഗവാന്റെ കുമരി കണ്ഡം

ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…

3 hours ago