മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ അതിജീവിച്ചവർക്ക് പുതിയ വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ. ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടത് 12 പേർ മാത്രം.
ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുനടപടിയും സർക്കാർ തുടങ്ങിയിട്ടില്ല എന്നാണ് ദുരന്തത്തിൽ പെട്ടവർ പറയുന്നത്.
തോട്ടം ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകാമെന്നാണ് ഇപ്പോൾ കളക്ടറുടെ വാഗ്ദാനം. പെട്ടിമുടി ദുരന്തത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൻദേവൻ കമ്പനിയുമായി ജില്ലാ ഭരണകൂടം നടത്താനിരിക്കുന്ന ചർച്ചയിലാണ് ഇനി പെട്ടിമുടിക്കാരുടെ പ്രതീക്ഷ.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…