India

അമരാവതി കൊലപാതകത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ? എൻ ഐ എ അന്വേഷണം നീളുന്നത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലേക്ക്; ജില്ലാ നേതാവ് പിടിയിൽ

അമരാവതി: ഉമേഷ് കൊഹ്‌ലെ കൊലപാതകക്കേസിൽ എൻ ഐ എ അന്വേഷണം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലേക്ക് നീളുന്നു. അന്വേഷണ സംഘം പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്തു. അമരാവതിയിൽ മെഡിക്കൽ സ്റ്റോറുടമയായിരുന്ന ഉമേഷിന്റെ കൊലപാതകത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് കേസ് നേരത്തെ എൻ ഐ എ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജൂൺ 21 നാണ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷിനെ മോട്ടോർ ബൈക്കിലെത്തിയ കൊലപാതകി കഴുത്തിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്തിയത്. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ഉമേഷ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയത്തെ തുടർന്നാണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. പ്രാദേശിക ബിജെപി നേതാക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്നതിന് തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്നലെ എൻ ഐ എ പരിശോധനകൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് അമരാവതി ജില്ലാ നേതാവ് സൊഹൈൽ നദ്‌വി പിടിയിലായത്. ഇയാളെ നാഗ്‌പുരി ഗേറ്റ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നതായി എൻ ഐ എ അറിയിച്ചു.

നൂപുർ ശർമയെ പിന്തുണച്ചുകൊണ്ട് ചെയ്ത പോസ്റ്റിനെ തുടർന്ന് നിരവധിപേർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അത്തരം ഭീഷണി സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഉമേഷിനും അത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഏറെക്കുറെ സ്ഥിരീകരിക്കുന്നു. സൊഹൈലടക്കം അമരാവതി കൊലക്കേസിൽ ഇതുവരെ അറസ്റ്റിലായ ഏഴുപ്രതികളെയും എൻ ഐ എ ഉടൻ മുംബൈയിലെത്തിക്കും. ജൂലൈ എട്ടിന് പ്രതികളെ പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കും.

Kumar Samyogee

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago