ബിജെപി ഇപ്പോൾ ദക്ഷിണേന്ത്യയിൽ പിടിമുറുക്കിക്കൊണ്ടരിക്കുകയാണ്. കര്‍ണ്ണാടകത്തിന് പുറത്ത് ഭരണം പിടിക്കുകയാണ്പാർട്ടിയുടെ ഉദ്ദേശം. ദക്ഷിണേന്ത്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായി മാറുകയാണ് ബിജെപി. തെലുങ്കാനയില്‍ ഏറെ മുന്നോട്ട് പോകാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്ക്ക് കിട്ടുന്ന ആള്‍ക്കൂട്ടവും അത്ഭുതപ്പെടുത്തുന്നു. ആന്ധ്രയിലെ നിലവിലെ സര്‍ക്കാര്‍ ജഗ്മോഹന്‍ റെഡ്ഡിയുടേതാണ്. ബിജെപിയുമായി വലിയ പ്രശ്‌നമില്ലാതെയാണ് റെഡ്ഡിയുടെ ഭരണം. അതുകൊണ്ട് തല്‍കാലം ആന്ധ്രയിലേക്ക് ബിജെപി കടക്കില്ല. ഇതു തന്നെയാണ് രാജ്യസഭാ നാമനിര്‍ദ്ദേശത്തിലും നിറയുന്നത്.
മലയാളിയായ കായികതാരം പി.ടി.ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് തന്ത്രത്തിന്റെ ഭാഗമാണ്. തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. എല്ലാവരും ദക്ഷിണേന്ത്യക്കാര്‍. മോദിക്ക് തെക്കേ ഇന്ത്യയോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നതാണ് തീരുമാനം. തെലുങ്കാനയിലായിരുന്നു ഇത്തവണ ബിജെപിയുടെ ദേശീയ കൗണ്‍സില്‍. അതിന് ശേഷമാണ് ഈ തീരുമാനവും.
സുരേഷ് ഗോപിയെ നേരത്തെ എംപിയാക്കിയിരുന്നു ബിജെപി. ഇത് ഏറെ ഗുണകരമായെന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ തിളങ്ങും നക്ഷത്രമായ ഉഷയേയും രാജ്യസഭയിലേക്ക് കൊണ്ടു പോകുന്നത്. നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗത്തിന് രാഷ്ട്രീയം നിര്‍ബന്ധമില്ല. എന്നാല്‍ സുരേഷ് ഗോപി ബിജെപിയില്‍ ചേരുകയും പാര്‍ട്ടി അംഗമായി തന്നെ രാജ്യസഭയില്‍ നിലയുറപ്പിക്കുകയും ചെയ്തു. പിടി ഉഷയും സുരേഷ് ഗോപിയെ പോലെ ബിജെപിയില്‍ ചേരുമോ എന്നത് നിര്‍ണ്ണായകമാണ്. മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ തന്നെ ഉഷ അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. പയ്യോളി എക്സ്‌പ്രസ് ഈ പരിചയകരുത്തിലാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
ഗുജറാത്തിലെ കായികശേഷി വളര്‍ത്താനുള്ള ചുമതലയേറ്റെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം ഒളിമ്ബ്യന്‍ കൂടിയായ പി.ടി ഉഷ അംഗീകരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് നരേന്ദ്ര മോദി പി.ടി ഉഷയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 1986ല്‍ സിയോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണ മെഡലും ഒരു വെള്ളിമെഡലും നേടിയ താരമാണ് പി.ടി ഉഷ. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ തലനാരിഴ വ്യത്യാസത്തിനാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്. ഈ അത്‌ലറ്റിക് മികവിനെയാണ് രാജ്യസഭയിലേക്ക് എത്തിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഇത്തരത്തില്‍ രാജ്യസഭയിലെത്തിയിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…