Kerala

മുന്നറിയിപ്പുകൾ അവഗണിച്ചു തീവ്രവാദികൾക്കൊപ്പം നിന്ന് സർക്കാർ സംസ്ഥാനത്തെ കൊലക്കളമാക്കി

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ വിഭാഗമായ SDPI യും തുടങ്ങിവച്ച കളി ഇന്ന് കേരളത്തിൽ അക്രമത്തിന്റെയും ഭീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. പർണ്ണമായും ഇസ്‌ലാമിക തീവ്രവാദത്തിനു വഴങ്ങിക്കൊടുക്കുന്ന, കൊലക്കും കൊള്ളിവയ്പ്പിനും ഭരണകൂടത്തിന്റെ തണൽ നൽകുന്ന സിപിഐഎം നിലപാട് എത്രത്തോളം അപകടകരമാണ് എന്ന് ഞങ്ങൾ ദിവസങ്ങൾക്കു മുന്നേ പറഞ്ഞിരുന്നതാണ്. പക്ഷെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംഘടനകളെയും ദേശീയ സ്വഭാവമുള്ള സംഘടനകളെയും സർക്കാർ ഇപ്പോഴും ഒരേ കണ്ണുകൊണ്ട് നോക്കിക്കാണുകയാണ്. ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടനയുടെ പ്രവർത്തകരും നേതാക്കളും ഒരു മറയാക്കി ഉപയോഗിക്കുന്ന ഒരു കടലാസ് സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ കേന്ദ്ര ഏജൻസികൾ നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. പല സംസ്ഥാന സർക്കാരുകളും സംഘടനയെ നിരന്തരമായി പ്രതിരോധിക്കുന്നു. പക്ഷെ കേരളത്തിൽ വലിയ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ കള്ളപ്പണമുണ്ടാക്കുന്ന പോപ്പുലർ ഫ്രണ്ടിനും SDPI ക്കും ഭരണ മുന്നണി അനാവശ്യ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.

കേന്ദ്ര ഏജൻസിയായ ED കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും വ്യാപകമായി റെയ്‌ഡ്‌ നടത്തിയിരുന്നു. ഈ റെയ്‌ഡിൽ നേതാക്കളുടെ നിയമ വിരുദ്ധ ഇടപാടുകളും വിദേശത്തുള്ള നിക്ഷേപങ്ങളും സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു.റെയ്‌ഡ്‌ തടസപ്പെടുത്താൻ സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പല തവണ ശ്രമിച്ചു. CISF ന്റെ സഹായത്തോടെയാണ് ED റൈഡ് പൂർത്തിയാക്കിയത്. റെയ്‌ഡിൽ ലഭിച്ച വസ്തുതകൾ കേന്ദ്രം പരിശോധിച്ച് വരികയാണ്. ഒന്നിലധികം കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യത്തുള്ള പ്രവർത്തനങ്ങൾ അന്വേഷിക്കാൻ തയ്യാറെടുക്കുകയാണ്. കേരളത്തിൽ മാളുകളിലും മറ്റും ജോലി ചെയ്യുന്നവരും വഴിയോരക്കച്ചവടം നടത്തുന്നവരുമായ ഒരു കൂട്ടം ആളുകൾ എവിടെനിന്നോ ലഭിക്കുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനങ്ങളിലും റാലികളിലും പങ്കെടുത്ത് രാജ്യ വിരുദ്ധ കൊലവിളി മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇന്നലത്തെ സംഭവത്തോടെ നാല് സംഘപരിവാർ പ്രവർത്തകരെയാണ് തീർത്തും ഏകപക്ഷീയമായി ഈ തീവ്രവാദ ഗ്രൂപ്പ് കൊന്നു കളഞ്ഞത്. വയലാറിൽ നന്ദു കൃഷ്ണയും തൃശ്ശൂരിൽ ബിജു വും പാലക്കാട് സഞ്ജിതും ഒടുവിൽ ആലപ്പുഴയിൽ ബിജെപി യുടെ സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസും മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും കാര്യക്ഷമമായ അന്വേഷണമോ പ്രതികളുടെ പ്രോസിക്യൂഷനോ മാതൃകാ പരമായ ശിക്ഷയോ കിട്ടിയിട്ടില്ല. ഡമ്മി പ്രതികളെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങുമ്പോൾ കേരളം കുരുതിക്കളമായി മാറുകയാണ്. ഏറ്റവും ഒടുവിൽ കൊലചെയ്യപ്പെട്ട രഞ്ജിത്തിന്റെ മൃദ ദേഹത്തോട് പോലും പക തീർക്കുവാൻ ജില്ലാഭരണകൂടം അവസരം ഒരുക്കിക്കൊടുക്കുന്നു. കൊല്ലപ്പെട്ടയാളുടെ മൃദദേഹം നിയമ നടപടികൾ തീർത്ത് ബന്ധുക്കൾക്ക് ഇതുവരെയും വിട്ടുകൊടുത്തിട്ടില്ല. സര്വകക്ഷിയോഗങ്ങൾ പ്രഹസനമാക്കി മാറ്റുന്നു. പോപ്പുലർ ഫ്രണ്ടിന്റെ താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന നിലപാടെടുക്കാൻ ജില്ലാ ഭരണകൂടത്തിന് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശമെത്തുന്നു. തീവ്രവാദികൾക്ക് ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ പകൽ പോലെ വ്യക്തമാണ്.

രഹസ്യാന്വേഷണ ഏജൻസിയുടെ ഉൾപ്പെടെ നിരീക്ഷണത്തിലുള്ള പൊതു സമൂഹം സംശയത്തോടെ നോക്കിക്കാണുന്ന ഒരു തീവ്രവാദ ഗ്രൂപ്പിനെയും ദേശീയതയും ജനാധിപത്യവും ആയുധമാക്കിയ സംഘടനകളെയും ഒരുപോലെ കാണുന്ന സർക്കാർ നിലപാടിലാണ് പ്രശ്നങ്ങളുടെ തുടക്കം. സംസ്ഥാനത്തിന്റെ ക്രമ സമാധാനം ആത്മാഭിമാനമില്ലാത്ത ഈ സർക്കാരിന് ഒരു പ്രശ്നമല്ലായിരിക്കാം. പക്ഷെ സ്വര്യ ജീവിതംആഗ്രഹിക്കുന്നവരെ കൊന്നു തള്ളിയാൽ ക്ഷമയുടെ അതിർ വരമ്പുകൾക്കപ്പുറത്ത് ഒരു വലിയ വിപത്തുണ്ട് എന്ന് ഭരണാധികാരികൾ തിരിച്ചറിയണം.

Kumar Samyogee

Recent Posts

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

19 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

49 mins ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

1 hour ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

2 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

3 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

4 hours ago