കോവളം: കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കലാകാരന്മാരെ അണിനിരത്തി കോവളത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചു. എട്ടര ഏക്കർ മനോഹരമായി ലാൻഡ്സ്‌കേപ് ചെയ്ത് നിർമിച്ച എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു.
കുളം, മേള കോർട്ട്, ഗെയിം സോണുകൾ, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറൻറ്, വാക്ക് വേകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്ലെറ്റ് ബ്ലോക്കുകൾ, ഓഫിസ്, അടുക്കള, റോഡുകൾ, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അറുപതോളം കലാകാരന്മാരുടെ “ഓവിയം’ ചിത്രപ്രദർശനവും നടക്കും.
എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, കഫെറ്റീരിയ, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കുളം, മേള കോർട്ട്, ഗെയിം സോണുകൾ, വായനശാല, കൈത്തറി ഗ്രാമം, ശലഭോദ്യാനം, ആംഫി തിയറ്റർ, സുഗന്ധവിളത്തോട്ടം, ഔഷധ സസ്യോദ്യാനം തുടങ്ങിയവയാണ് പുതുതായി സജ്ജീകരിച്ചത്.
20 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കരകൗശല -കലാവൈദഗ്‌ധ്യങ്ങൾ പുനരുജ്ജീവിപ്പിക്കാനും അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും കലാകാരന്മാർക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ക്രാഫ്റ്റ് വില്ലേജിലൂടെ സാധിക്കും. 750 കരകൗശല, കൈത്തൊഴിൽ കലാകാരന്മാർക്കാണ് പ്രയോജനം ലഭിക്കുക.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…