pictures of liquor bottles and Che Guevara on the walls; Posters and banners of SFI anywhere
വയനാട്: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഹോസ്റ്റൽ കുട്ടിസഹാക്കളുടെ താവളമായിരുന്നുവെന്ന് വിവരം. ചുവരുകളിൽ എല്ലാം
മദ്യക്കുപ്പിയുടേയും ചെഗുവേരയുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ഒപ്പം എസ്എഫ്‌ഐയുടെ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞുനിൽക്കുന്നു. ചില ഗ്യാങുകളുടെ പേരും എഴുതിവച്ചിട്ടുണ്ട്.
നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന മൂന്നു നില കെട്ടിടത്തിന് നടുമുറ്റമുണ്ട്. ഇവിടെയാണ് മർദ്ദനം നടക്കാറ്. ഇങ്ങനെ നടത്തുന്ന മർദ്ദനം ഹോസ്റ്റലിന്റെ നാലു വശത്തുനിന്നും വിദ്യാർത്ഥികൾക്ക് കാണാനും സാധിക്കും.
എസ്എഫ്‌ഐ മാത്രമാണ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനം. മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. വെറ്ററിനറി കോളജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ട് മാർഗമേ ഉള്ളു. ഒന്നുകിൽ എസ്എഫ്‌ഐയുടെ ഭാഗമാകുക, അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നടത്താതിരിക്കുക.
ഹോസ്റ്റലിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഹോസ്റ്റൽ സന്ദർശിച്ചാൽ വ്യക്തമാകും. രണ്ടാം നിലയിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരുവശത്ത് മദ്യക്കുപ്പിയുടേയും മറുവശത്ത് ചെഗുവേരയുടേയും വമ്പൻ ചിത്രങ്ങളാണ് വരച്ചു വച്ചിരിക്കുന്നത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്‌സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്. എ.അയ്യപ്പന്റെ ഉൾപ്പെടെ കവിതകളിലെ വരികളും കുറിച്ചുവച്ചിട്ടുണ്ട്.
വൈത്തിരി പഞ്ചായത്തിൽ ഏറെക്കാലമായി ഭരണം നടത്തുന്നത് സിപിഎം ആണ്. പൂക്കോട് വെറ്ററിനറി കോളേജ് തുടങ്ങിയപ്പോൾ സെക്യൂരിറ്റി, ഹോസ്റ്റൽ ജീവനക്കാർ എന്നിങ്ങനെയുള്ള അനധ്യാപക തസ്തികകളിലേക്ക് നിയമിച്ചത് തദ്ദേശീയരായ സിപിഎം അനുകൂലികളെയാണ്. അതുകൊണ്ടുതന്നെ എസ്എഫ്‌ഐ പ്രവർത്തകർക്ക് വലിയ പിന്തുണ ഇവരിൽനിന്ന് ലഭിച്ചിരുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…