ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നിന്നും പുറപ്പെട്ട് 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് ജെറ്റ് 2 വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തി. ഇതേ തുടര്‍ന്ന് വിമാനയാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പട്ടു. ഇതേ തുടര്‍ന്ന് തുടര്‍ന്ന് സഹ പൈലന്‍റ് അടിയന്തര ലാന്‍റിങ്ങിന് ശ്രമിച്ചു. ഒടുവില്‍ ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം വിമാനം റണ്‍വേയില്‍ തങ്ങി.
അതേസമയം, പൈലറ്റ് ബോധരഹിതനായതിനാലാണ് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തിയതെന്ന് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. എന്നാൽ, ഒരു ‘മുൻകരുതൽ നടപടി’ എന്ന നിലയിലാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ജെറ്റ്2 വക്താവ് പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം സമയം റണ്‍വെയില്‍ വിമാനം തങ്ങി. അതിന് ശേഷമാണ് ആംബുലന്‍സ് വന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും നേരം തങ്ങളെ പുറത്ത് വിടാതെ വിമാനത്തില്‍ തന്നെ ഇരുത്തിയെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
ഇതിനിടെ, വിമാനം മെഡിക്കല്‍ എമര്‍ജന്‍സി ലാന്‍റിങ്ങ് നടത്തിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍, യാത്രക്കാര്‍ക്ക് അടിസ്ഥാന ഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചര്‍ നല്‍കിയതായും കമ്പനി വക്താവ് അറിയിച്ചു. ഏറെ വൈകാതെ തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതായും കമ്പനി വക്താവ് വ്യക്തമാക്കി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…