Kerala

“സംസ്ഥാനത്ത് പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും, അനുകൂലികളും എൽഡിഎഫും യുഡിഎഫും !” തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും, അനുകൂലികളും എൽഡിഎഫും യുഡിഎഫുമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്‌ഘാടനം ചെയ്ത, സംസ്ഥാന സർക്കാരിനെതിരെയുള്ള എൻഡിഎ മുന്നണിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. 

‘‘മിസ്റ്റർ പിണറായി വിജയൻ, ഇവിടെ ആരാണ് വിഷം ചീറ്റുന്നത്? ഇവിടെ പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും നിങ്ങളെ അനുകൂലിക്കുന്നവരുമാണ്. എൽഡിഎഫും, യുഡിഎഫുമാണ്. വിദേശരാജ്യത്ത് നടക്കുന്ന ഒരു യുദ്ധത്തിന്റെ മറവിൽ കേരളത്തിൽ ഹമാസിനു പരവതാനി വിരിക്കുന്നത് മറ്റാരുമല്ല. വിദ്വേഷം ഇവിടെ പ്രചരിപ്പിക്കുന്നത് നിങ്ങളാണ്. സ്‌നേഹത്തിന്റെ കടയിൽ കച്ചവടം നടത്തുന്ന എൽഡിഎഫും യുഡിഎഫുമാണ്.

യുഡിഎഫിലെ ഒരു പ്രധാനഘടകകക്ഷി സംഘടിപ്പിച്ച മഹാറാലിയിൽ ഹമാസ് ഭീകരർ ഭഗത് സിങ്ങിനെ പോലെയും ചന്ദ്രശേഖർ ആസാദിനെ പോലെയുമാണെന്നു പറയാൻ ധൈര്യം കാണിച്ചത്, മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ മുഖ്യമന്ത്രി ആയിരിക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ നേതാക്കൻമാരാണ് ഹമാസിനെ വെള്ളപൂശുന്നത്. പലസ്‌തീനിനെ അനുകൂലിക്കുന്നെന്ന മറവിൽ നിങ്ങൾ ഹമാസ് അനുകൂല പ്രകടനങ്ങളാണു നടത്തുന്നത്. ആയിരങ്ങളെ കൊന്നൊടുക്കിയ ഹമാസിനെ എന്തിനാണു നിങ്ങൾ വെള്ളപൂശുന്നത്.

മലപ്പുറത്ത് ഹമാസിന്റെ മുൻതലവൻ റാലിയിൽ പങ്കെടുക്കുന്നു. വിദ്വേഷത്തിന്റെ വിഷം ചീറ്റുന്നത് ബിജെപിയാണോ? സംഘപരിവാറാണോ? അതല്ല മതേതര മുന്നണികളാണോ? സ്‌നേഹത്തിന്റെ കടയിൽ കച്ചവടം നടത്തുന്ന യുഡിഎഫും എൽഡിഎഫുമാണോ? കേരളത്തിൽ ഹമാസിന്റെ തലവന് എങ്ങനെ ധൈര്യമായി പ്രസംഗിക്കാൻ കഴിയുന്നു? എന്തുകൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തത്. 

അഴിമതിയുടെയും ഭരണസ്തംഭനത്തിന്റെയും കള്ളപ്പണത്തിന്റെയുമടക്കം നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സമരരംഗത്തുള്ളത്. ജനങ്ങൾ വറുതിയിലാണ്. സർക്കാർ സാമ്പത്തികമായി ഞെരുക്കമാണെന്നു പറയുമ്പോഴും കേരളീയമെന്ന ആഘോഷം നടത്തുകയാണ്. ഇതിലൂടെ എന്താണു സർക്കാർ, ജനങ്ങൾക്കായി നൽകുന്ന സന്ദേശം? ഈ സർക്കാർ ഏറ്റവും വലിയ അഴിമതി സർക്കാരാണ്. ഈ സർക്കാർ വർഗീയ ശക്തികളെ പിന്തുണയ്‌ക്കുന്നു. ഈ കൊള്ളക്കാരുടെ സർക്കാരിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.  കോൺഗ്രസിന് എത് അഴിമതിയിലാണ് പങ്കില്ലാത്തത്? ” – കെ.സുരേന്ദ്രൻ പറഞ്ഞു.

Anandhu Ajitha

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

10 seconds ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

3 mins ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

36 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

39 mins ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

2 hours ago