തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായ വി എസ്. അച്യുതാനന്ദന്‍റെ സഹായികളുടെ വിമാനയാത്രക്ക് പണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍. ധനകാര്യമന്ത്രിയും ധനകാര്യ സെക്രട്ടറിയും പണം അനുവദിക്കാന്‍ ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് തടഞ്ഞു.
യാത്രാപ്പടി നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി ഫയലില്‍ എഴുതുകയായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഭരണപരിഷ്‌കാര കമ്മീഷനിലെത്തി.
ക്യാബിനറ്റ് പദവിയോടെയാണ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷനായി ചുമലയേറ്റത്. അതുകൊണ്ട് തന്നെ ക്യാബിനറ്റ് പദവിയിലുള്ള മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും അനുവദിക്കുന്ന യാത്രാപ്പടിയടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് വി എസും യോഗ്യനാണ്.
എന്നാല്‍ വി എസിനൊപ്പം വിമാനയാത്ര നടത്തുന്ന സഹായിയുടെ യാത്ര ചെലവ് നല്‍കുന്നതിന് നേരത്തെ തടസങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍റെ മെമ്പര്‍ സെക്രട്ടറി ഷീലാതോമസ് സര്‍ക്കാരിന് കത്ത് നല്‍കി. തുടര്‍ന്ന് ധനകാര്യ സെക്രട്ടറിയും ധനകാര്യമന്ത്രിയും അനുമതി നല്‍കി. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഇത് തടഞ്ഞു.
ഭരണപരിഷ്‌കാര കമ്മീഷനിലെ അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവര്‍ക്കുള്ള യൂണിഫോം അലവന്‍സും സര്‍ക്കാര്‍ റദ്ദാക്കി. കൂടാതെ കമ്മീഷനിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അതും അനുവദിച്ച് നല്‍കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല…
ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു…
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു. നിലവിൽ നിലക്കലിലേക്ക്…
തിരുവനന്തപുരം : 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ…
ചരിത്രത്തിൽ ഭാരതത്തിന് വളരെയധികം മുറിവുകളേറ്റിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നിസ്സഹായരായി തളർന്നു നിൽക്കുന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്തരായി പുതു തലമുറ…
ഇറാനിൽ തുടരുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും 10,000ത്തിലധികം പേർ തടങ്കലിലായതായും റിപ്പോർട്ടുകൾ.…