മുഖ്യമന്ത്രിക്കുള്ള മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ കുഴി ബോംബ് ഡിറ്റക്ടര്‍ വാങ്ങാനൊരുങ്ങി പോലീസ്. മുഖ്യമന്ത്രി പിണറായിയുടെ മലബാറിലെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് ഡിറ്റക്ടര്‍ വാങ്ങുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുഖ്യമന്ത്രിയുടെ സ്വദേശമായ കണ്ണൂരില്‍ മാസത്തില്‍ പത്തിലധികം തവണ പിണറായി ചിലപ്പോള്‍ വന്നുപോകുന്നുണ്ട്. അതിനാല്‍ തന്നെ അദേഹത്തെ മലബാറില്‍ വെച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. മൈൻ ഡിറ്റക്ടർ വാങ്ങാൻ ഒരു കോടി,കവചിത വാഹനത്തിന് അതിന്റെ അഞ്ചിരട്ടി,ഇരട്ട ചങ്കൻ അല്ല അങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന മുഖ്യന്റെ ധൈര്യം…ഇതെവിടെ പോയി..ഊരി പിടിച്ച വാളിന്റെ നടുവിലൂടെ പോയ കക്ഷിയാ,ആരാണ്ട് മാവോവാദികൾ ഒരു കത്തയച്ചപ്പോളെ സ്വാഹാ…
കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശനം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള ആദ്യഘട്ട ഫണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൈമാറിയിരുന്നു. ഈ തുക എടുത്താണ് ഇപ്പോള്‍ പിണറായിക്ക് പോലീസ് സുരക്ഷ ശക്തമാക്കുന്നത്. ‘ആന്റി മൈന്‍ ഡിറ്റക്ടര്‍ ഫോര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് ഫോര്‍ ഓള്‍ റൗണ്ട് പ്രോട്ടക്ഷന്‍’ എന്ന കവചിത വാഹനവും പോലീസ് വാങ്ങാന്‍ ഉദേശിക്കുന്നുണ്ട്.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സര്‍ക്കാര്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളും വനമേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായും ഇവര്‍ കുഴിബോംബുകള്‍ സ്ഥാപിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രിക്ക് ഇതിനിടയില്‍ തന്നെ മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്നും അതിനാല്‍ മലബാറില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടതാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സംസ്ഥാന പോലിസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…