Covid 19

‘പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു’; സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡിംഗായി #Covid‍KeralaModelFailed

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനമുയർന്നിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിന്റെ വീഴ്ച അക്കമിട്ട് നിരത്തിയുള്ള യുവമോര്‍ച്ച കേരളഘടകത്തിന്റെ ക്യാമ്പയിനാണ് ദേശീയ തലത്തില്‍ നടക്കുന്നത്. #CovidKeralaModelFailed എന്ന ഹാഷ്ടാഗിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി തുടരുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ നന്ദകുമാര്‍, സംസ്ഥാന, ദേശീയ ബിജെപി നേതാക്കള്‍ തുടങ്ങിയവരും രാവിലെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി. ‘നമ്മള്‍ തോറ്റതല്ല, സംസ്ഥാന ഭരണകൂടം നമ്മളെ തോല്‍പ്പിച്ചതാണ്’ എന്ന വസ്തുത ക്യാംപെയ്ന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിരവധിപ്പേരാണ് ഇതിനോടകം ക്യാമ്പയിനിന്റെ ഭാഗമായത്.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ബക്രീദിനോട് അനുബന്ധിച്ച്‌ ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ എന്ത് ശാസ്ത്രീയതയാണുള്ളതെന്ന് എല്ലാവരും ചോദിക്കുന്നു. ആരോഗ്യ സംവിധാനത്തിന്റെ കഴിവില്ലാതാക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നു, കേരള ജനത സംസ്ഥാന സര്‍ക്കാരിനെ ഇത്രയേറെ വിശ്വസിച്ചിട്ടും എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന് ചിന്തിക്കണം തുടങ്ങിയ അഭിപ്രായങ്ങളും ട്വിറ്ററില്‍ നിറയുന്നുണ്ട്.എന്തായാലും ഹാഷ്ടാഗ് ട്രെന്‍ഡിംഗായി തുടരുകയാണ്.ഒപ്പം ക്യാമ്പയിനും തുടരുകയാണ് ….

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

54 minutes ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

1 hour ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

3 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

4 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

4 hours ago