Featured

പിണറായിയുടെ വിദേശ പര്യടന ഫോട്ടോകൾക്കും വീഡിയോകൾക്കും മാത്രം ചിലവ് ഏഴ് ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘത്തിന്റെ യൂറോപ്യന്‍ പര്യടനത്തിന് ഇന്നു തുടക്കമാവുകയാണ്. വിവിധ രാജ്യങ്ങളിലെ ടൂറിന്റെ വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് അനുവദിച്ചിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്. ഇതിനായി മൂന്ന് ഏജന്‍സികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാനായി ഏജന്‍സിയെ കണ്ടെത്തിയത്. വീഡിയോ കവറേജിന്റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പി ആര്‍ ഡി യില്‍ നിന്നാണ് ഉത്തരവിറങ്ങിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്. ഫിന്‍ലന്‍ഡില്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെ വീഡിയോ , ഫോട്ടോ കവറേജ് ചെയ്യുന്നത് സുബഹം കേശ്രീ എന്നയാളാണ്. ഇതിനായി 3200 യൂറോ (2,54,224 രൂപ)ആണ് നല്‍കുക. നോര്‍വേയില്‍ മന്‍ദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോര്‍വീജിയന്‍ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

യു.കെ യില്‍ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക. മുഖ്യമന്ത്രി യുകെയില്‍ പങ്കെടുക്കുന്ന യുകെ യൂറോപ്പ് ലോകകേരള സഭ റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ആണ് എസ് ശ്രീകുമാര്‍. പരിപാടി നടത്തുന്നതും അതിന്റെ ഫോട്ടോ എടുത്തു അതിന് കാശ് വാങ്ങുന്നതും ശ്രീകുമാര്‍ ആണെന്നതും കൗതുകകരമാണ്.

ഇത് പോലോരിക്കൽ പിണറായി വിജയൻ നെതർലൻഡ്‌സ്‌ സന്ദർശിച്ചിരുന്നു. സന്ദർശനം റൂം ഫോർ റിവർ പദ്ധതി പഠിക്കാനായിരുന്നു അത്രേ .ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് പ്രളയ സമാനസാഹചര്യം ഉണ്ടായപ്പോൾ ഒരു ഡച്ച് മാതൃകയും വിലപ്പോയില്ല .ഡച്ച് മാതൃക എവിടെയെന്ന് ചോദിച്ച് സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ അന്ന് പിണറായി വിജയനെ പരിഹസിച്ചിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്കാണ് ആദ്യയാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കും. തുടര്‍ന്ന് അദ്ദേഹം നോര്‍വേ സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്‌മാനുമാണ് നോര്‍വേ സന്ദര്‍ശനത്തിന് ഒപ്പമുണ്ടാകുക. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനം.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇവിടെയുള്ള ലെഫ്റ് ലിബറലുകൾ അദ്ദേഹം ടൂറിനു പോകുന്നതായി പറഞ്ഞ് പരിഹസിക്കുന്നു.എന്നാൽ ഒന്ന് ചോദിച്ചോട്ടെ ? ഈ പരിഹസിക്കുന്നവർ പിണറായി വിജയൻറെ ടൂറും ധൂർത്തും ഒന്നും കണ്ണുന്നില്ലേ അതോ കാണുന്നില്ലെന്ന്
നടിക്കുകയാണോ

Rajesh Nath

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago