pinarayi--v-muraleedharan
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സാമൂഹികാഘാത പഠനം പോലും നടത്താനാകാത്തത് പൊതുജനങ്ങള്‍ പദ്ധതിക്ക് എതിരാണ് എന്നതിനുള്ള തെളിവാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ജനവികാരമാണ് സര്‍ക്കാര്‍ കണക്കിലെടുക്കുന്നത് എങ്കില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകുമെന്നായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണം. അതേസമയം, മൂന്ന് ജില്ലകളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിര്‍ത്തി. എറണാകുളം, ആലപുഴ , പത്തനംതിട്ട ജില്ലകളിലാണ് ജനങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. പ്രതിഷേധം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടു പോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. ഇക്കാര്യം റവന്യൂ വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
പദ്ധതി മേഖലകളിലെ ജനങ്ങളുടെ സഹകരണമില്ലാതെ പഠനം തുടരാനാകില്ല. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ നിലവില്‍ ഇത് സാധ്യമല്ല.എതിര്‍പ്പിനിടെ പഠനം തുടരുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിലാണ് നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…