Thursday, October 15, 2026

“പുണ്യം പൂങ്കാവനം ഉദ്യാനം” പദ്ധതിക്ക് തുടക്കംകുറിച്ച് മുട്ടയ്‌ക്കാട്‌ ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രം; ചിത്രങ്ങൾ കാണാം

മുട്ടയ്ക്കാട്: “പുണ്യം പൂങ്കാവനം ഉദ്യാനം” (Punyam Poonkavanam Project) പദ്ധതിക്ക് തുടക്കംകുറിച്ച് മുട്ടയ്‌ക്കാട്‌ ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രം. ക്ഷേത്ര മേൽശാന്തി ശ്രീ രംഗനാഥൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പദ്ധതിയ്ക്ക് ക്ഷേത്രത്തിൽ തുടക്കമിട്ടത്. കോവളം സിഐ. പ്രൈജു പദ്ധതിയുടെ ഭാഗമായി ആദ്യ തൈ ക്ഷേത്ര അങ്കണത്തിൽ നട്ടു.

തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി പൂങ്കാവന ഉദ്യാനം പദ്ധതിയെക്കുറിച്ചും ഇത്തരം പദ്ധതി ക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും വിവരിച്ചു. ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ്‌ എസ്.വിജയൻ നായർ, സെക്രട്ടറി കെ. എസ്. സാജൻ, വൈസ് പ്രസിഡന്റ്‌ ഗോപകുമാരൻ തമ്പി, ജോയിന്റ് സെക്രട്ടറി സന്തോഷ്‌കുമാർ, വാർഡ് മെമ്പർ ഗീതാമുരുകൻ, ഭരണ സമിതി അംഗങ്ങൾ മറ്റ് ക്ഷേത്ര വിശ്വാസികളും പങ്കെടുത്തു.

അതേസമയം ശബരിമല പൂങ്കാവനവും ശബരീശ സന്നിധിയും, പാമ്പാ നദീതടവും മാലിന്യ മുക്തമാക്കുക എന്ന സദുദ്ദേശത്തോടെ പി.വിജയകുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ 2011ല്‍ ആരംഭിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവന ഉദ്യാനം എന്ന പദ്ധതി. മാലിന്യപ്രശ്നവും,പ്ളാസ്റ്റിക്കിന്‍റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍, വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികള്‍ക്കൊപ്പം, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, പോലീസുകാര്‍ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ഇവരൊക്കെ പങ്കാളികളായി. ഊഴമനുസരിച്ച് മാലിന്യം നീക്കി മാതൃകയായി. ഒപ്പം കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരും കൂടിയതോടെ പുണ്യം പൂങ്കാവനം വേറിട്ട നിലയിലായി. തീര്‍ത്ഥാടകര്‍ക്കുള്ള ബോധവത്ക്കരണത്തിലൂടെയാണ് പദ്ധതി വലിയ നേട്ടത്തിലെത്തിയത്. പ്ളാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കുക.തീര്‍ത്ഥാടനം പൂര്‍ത്തിയാകുമ്പോള്‍ അധികം വരുന്ന സാധനങ്ങളില്‍ ശബരിമലയില്‍ ഉപേക്ഷിത്താതെ തിരികെ കൊണ്ടുപോകുക തുടങ്ങിയ നിര്‍ദ്ദേശ്ശങ്ങള്‍ വലിയ പ്രയോജനം ചെയ്തു.

Related Articles

Latest Articles