രാഷ്ട്രഭാഷയെ തള്ളിപ്പറഞ്ഞ പിണറായിക്ക് രാഷ്ട്രപിതാവിന്‍റെ ജയന്തി ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ കിട്ടിയത് മുട്ടന്‍ തെറിവിളികളാണ്. പരിഹാസശരങ്ങളും ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങളുമായി കമന്‍റുകളുടെ അയ്യരു കളിയാണ് കേരള മുഖ്യന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍. കാലം മാറുന്തോറും ഗാന്ധിസത്തോടുള്ള അടുപ്പം എന്താ മുഖ്യന് കൂടുന്നത് എന്ന സംശയവും ചില കമന്‍റുകളിലുണ്ട്. അണികളിലേക്കും ആ ആശയം പകര്‍ന്ന് നല്‍കിയാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറയില്ലേയെന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നു.
സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവായിരുന്നു ഗാന്ധിജിയെന്നും രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും ഈ കുറിപ്പിലൂടെ പിണറായി പറയുന്നു. ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നുവെന്നും പിണറായി തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രാഷ്ട്രപിതാവ് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ഇരട്ടച്ചങ്കന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ആക്രമണത്തിലൂടെയും മാടമ്പിത്തരത്തിലൂടെയും എതിരാളികളെ ഉന്മൂലനം ചെയ്യുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഈ ഫേസ്ബുക്ക് കുറിപ്പ് ഒരുപാടുപേര്‍ ആസ്വദിച്ച് ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന്പേര്‍ പോസ്റ്റ് ഷെയറും ചെയ്തിട്ടുണ്ട്.
അക്രമത്തിന്‍റെ വക്താക്കളായ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്‍റെ കേരളത്തിലെ ഉന്നതനേതാവായ മുഖ്യമന്ത്രിയെയും അടപടലം ട്രോളുന്നതാണ് മുഖ്യന്‍റെ പോസ്റ്റില്‍ വരുന്ന ഭൂരിഭാഗം കമന്‍റുകളും. ഗാന്ധിയെ കുറിച്ച് വാചാലാരാകുന്ന കമ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത് എന്ന് എല്ലാവർക്കും അറിയാമെന്നും പിന്നെ തെരുവുകൾ തോറും ബീഫ് ഫെസ്റ്റ് നടത്തിയ പാർട്ടി ഗാന്ധി സ്നേഹം പുലമ്പുന്നതിലും വലിയ അശ്ലീലത ഇല്ലെന്നുമാണ് ഒരാള്‍ കമന്‍റിട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവം തന്നെ അടിച്ചുമാറ്റലാണല്ലോ, നാരായണ ഗുരുവിനേയും, സ്വാമി വിവേകാനന്ദനേയും, ഗാന്ധിജിയേയുമൊക്കെ അടിച്ചു മാറ്റാ൯ യാതൊരു ഉളുപ്പുമില്ല! തോക്കിന്‍ കുഴലിലൂടെ വിപ്ലവം പ്രസംഗിച്ചു നടന്നവന്മാരാ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്നാണ് മറ്റൊരു കമന്‍റ്.
ലേശം ഉളുപ്പ് വേണം ..കുത്തി തിരിപ്പ് ഒഴിവാക്കി ഒരു ആശയമെങ്കിലും പങ്കുവെക്കാൻ ചാവുന്നതിന് മുമ്പ് തനിക്ക് കഴിയണം കേട്ടോടാ…ഇത്തിരി നിലവാരം കാണിക്ക് അന്തം കമ്മീ എന്നുള്ള കമന്‍റുകളും ധാരാളം പേര്‍ ഇടുന്നുണ്ട്. . “ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി “എന്ന് റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നവനാണ് താനെന്ന് ഇവിടെ എല്ലാർക്കും അറിയാം..ബാഗിൽ വെടിയുണ്ട കൊണ്ടു നടന്ന തന്‍റെ ആശംസ അഹിംസാവാദിയായ ഗാന്ധിജിക്ക് തന്നെ അപമാനമാണെന്നും പിണറായിയെ കണക്കറ്റ് പരിഹസിക്കുന്ന കമന്‍റുകളില്‍ പറയുന്നു.
ഗാന്ധിജി ഇന്ന് ഉണ്ടങ്കിൽ മദ്യം വിറ്റ് ജീവിക്കുന്ന തന്നെ ആദ്യം തല്ലുമെന്നാണ് മറ്റൊരു രസകരമായ കമന്‍റ്. ഇത്രയും ദാരിദ്ര്യം പിടിച്ച ഗാന്ധി ജയന്തി ആശംസകൾ പിണറായി വിജയനപോലുളള അൽപ്പന്മാർക്കേ ആശംസിക്കാൻ പറ്റു, ‘ലേശം ഉളുപ്പ് വേണം പിണറായി വിജയാ .. സ്വന്തന്ത്ര്യ ദിനം കരിദിനമായി ആഘോഷിക്കാൻ പറഞ്ഞ കമ്യൂണിസ്റ്റുകാരനാണോ ഈ ആശസയുമായി വന്നത്’, ഈ മാറ്റം വംശ നാശ ഭീഷണി കൊണ്ടാണെങ്കിലും ആശംസകൾ.., ഇത് ഇപ്പോഴാണൊ താങ്കൾ അറിയുന്നത്? നടുവൊടിഞ്ഞ ഗാന്ധിയെ ഉരലിലിട്ട് ഇടിക്കണം എന്നു മുദ്രാവാക്യം വിളിച്ചതൊക്കെ മറന്നൊ, ഗാന്ധിയൻ ആദർശങ്ങൾ ഒന്നു പോലും പാലിക്കാത്ത വാചകത്തിൽ മാത്രം ഗാന്ധിസം കാണിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരിന് ഗാന്ധിജയന്തി ആശംസകൾ,ഗാന്ധിജി കുഴിയിൽ നിന്ന് എഴുന്നേറ്റ് തല്ലാതിരുന്നാൽ മതി,മലയാളികളുടെ അപമാനം ആയല്ലോ താങ്കൾ.. തുടങ്ങിയ കമന്‍റുകളും ചില വിരുതന്മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്പോ. എന്തായാലും പോസ്റ്റിട്ട പിണറായി വിജയന്‍ കമന്‍റുകള്‍ കണ്ട് കണ്ടംവഴി ഓടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ വിമര്‍ശകര്‍ പറയുന്നത്.
ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…