Ganja poaching in Kollam; One arrested with 1.405 kg of ganja
കൊല്ലം: ചാത്തന്നൂർ മീനമ്പലത്ത് 1.405 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.
ചാത്തന്നൂർ റേഞ്ച് ഇൻസ്പെകർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനാട് ഇറവൂർ സ്വദേശി ഷിബു മോനെ അറസ്റ്റ് ചെയ്തത്. ഇയാൾ കൊല്ലം പാരിപ്പള്ളി കരിമ്പാലൂർ കോണത്തു വാടകയ്ക്ക് താമസിച്ചു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി കേസുകൾ പോലീസിലും എക്സൈസിലും നിലവിലുണ്ട്.
പാരിപ്പള്ളി കരിമ്പാലൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെത്തുടർന്ന് ഈ പ്രദേശത്ത് എക്സൈസ് ഷാഡോ നിരീക്ഷണം ശക്തമാക്കിയതിന്റെ ഫലമായാണ് അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് തൂക്കി വില്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…