India

പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതി അട്ടിമറിക്കപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം! സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ അര്‍ഹര്‍ക്ക് യഥാസമയം നല്‍കുന്നില്ല : കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ആലുവ: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് യഥാസമയം നല്‍കുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. പ്രധാനമന്ത്രി ഗരീബ് അന്ന കല്യാണ്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് അർഹരായവർക്ക് ലഭിക്കാതെ പോകുന്നത്.

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടം ഹരിജന്‍ കോളനി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഭക്ഷ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ച്‌ ശക്തമായ നടപടിയെടുക്കണം.

പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതി അട്ടിമറിക്കപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. ഒരാള്‍ക്ക് പ്രതിമാസം അഞ്ച് കിലോ അരി വീതം കേന്ദ്രം അനുവദിക്കുന്നുണ്ട്. കോവിഡ് കാരണം പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടി. രണ്ടാം ഘട്ടം കേരളത്തില്‍ ശരിയായ രീതിയില്‍ അല്ലെന്നത് നിര്‍ഭാഗ്യകരമാണ്.

കോടിക്കണക്കിന് രൂപ ചെലവിട്ട് റേഷന്‍ ഇരട്ടിയാക്കിയിട്ടും അര്‍ഹരായവര്‍ക്ക് ഗുണം ലഭിക്കുന്നില്ല. അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം. സൗജന്യ ഗാര്‍ഹിക സിലണ്ടര്‍ കിട്ടേണ്ടവര്‍ക്കും ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

B4 Admin

Recent Posts

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

49 minutes ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

7 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

23 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

1 day ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

1 day ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago