Kerala

ചന്ദ്രിക കള്ളപ്പണ കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ കൊച്ചിയില്‍ ഹാജരാകാനാണ് ഇ.ഡി. നിര്‍ദേശിച്ചിരുന്നത്. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ആവശ്യത്തോട് ഇ ഡി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. മുന്‍ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരായി കള്ളപ്പണ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കിയിരുന്നു. രാവിലെ 11ന് എന്‍ഫോഴ്സ്മെന്‍റ് ഓഫീസിലെത്തിയ ജലീല്‍ നടപടിക്രമങ്ങള്‍കഴിഞ്ഞ് നാലുമണിയോടെയാണ് മടങ്ങിയത്. മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആശിഖിനുമെതിരെ തെളിവുകള്‍ നല്‍കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

10 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

25 mins ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

34 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

52 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

55 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

1 hour ago