Plan for a terrorist attack! IS terrorist Muhammad Soheb Khan was arrested and NIA found that he planned to carry out terrorist attacks by focusing on various institutions!
മുംബൈ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരിൽ ഒരാൾ പിടിയിൽ. ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനാണ് എൻഐഎ സംഘത്തിന്റെ പിടിയിലായത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. ഛത്രപതി സംഭാജി നഗറിലെ ഒമ്പത് സ്ഥലങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായി പിടിയിലായ ഭീകരൻ പോലീസിന് മൊഴി നൽകി. ഐഎസ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി ഭീകരർ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുകയും ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്തതായി എൻഐഎ കണ്ടെത്തി.
വിദേശത്തുള്ള ഭീകരസംഘടനകളുമായി ഐഎസിന് അടുത്ത ബന്ധമുണ്ടെന്നും അവരുടെ നിർദ്ദേശ പ്രകാരം ഭീകരാക്രമണം നടത്താൻ പദ്ധതിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന വീഡിയോകളും എൻഐഎ പങ്കുവക്കുന്നുണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…