India

ഭീകരാക്രമണത്തിന് പദ്ധതി! ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനെ പിടികൂടി എൻഐഎ;വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ !

മുംബൈ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരിൽ ഒരാൾ പിടിയിൽ. ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനാണ് എൻഐഎ സംഘത്തിന്റെ പിടിയിലായത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. ഛത്രപതി സംഭാജി നഗറിലെ ഒമ്പത് സ്ഥലങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായി പിടിയിലായ ഭീകരൻ‌ പോലീസിന് മൊഴി നൽകി. ഐഎസ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നിർ‌ബന്ധിക്കുകയും ചെയ്യുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി ഭീകരർ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കുകയും ​ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്തതായി എൻഐഎ കണ്ടെത്തി.

വിദേശത്തുള്ള ഭീകരസംഘടനകളുമായി ഐഎസിന് അടുത്ത ബന്ധമുണ്ടെന്നും അവരുടെ നിർദ്ദേശ പ്രകാരം ഭീകരാക്രമണം നടത്താൻ പദ്ധതിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന വീഡിയോകളും എൻഐഎ പങ്കുവക്കുന്നുണ്ട്.

anaswara baburaj

Recent Posts

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

11 mins ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

1 hour ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

1 hour ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

2 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

2 hours ago