India

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന് വിളിക്കുന്ന മൗലവിയുടെ അറസ്റ്റോടെയാണ് കേസിൽ നിർണായക തെളിവുകൾ ലഭിച്ചതെന്ന് ഗുജറാത്ത് പോലീസ് കമ്മീഷണർ പറഞ്ഞു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേർ പിടിയിലായത്. ഇവരുടെ നീക്കങ്ങളെയും പ്രവൃത്തികളെയും കുറിച്ച് എൻഐഎയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.

മെയ് ആദ്യ ആഴ്ചയിലാണ് സൂററ്റിൽ നിന്ന് സൊഹൈൽ മൗലവി അറസ്റ്റിലാകുന്നത്. വിശദമായി ചോദ്യം ചെയ്തതോടെ താൻ കൂടി പങ്കാളിയായ തീവ്രവാദ സംഘത്തെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ഇയാളിൽ നിന്ന് രണ്ട് വോട്ടർ ഐഡന്റിന്റി കാർഡുകളും സൂററ്റിൽ നിന്നും മഹാരാഷ്‌ട്രയിലെ നവാപുരയിൽ നിന്നുമുളള രണ്ട് ജനന സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിരുന്നു.

ഇയാളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷെഹ്നാസ് എന്ന് വിളിക്കുന്ന മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ സിംകാർഡ് നേപ്പാളിൽ നിന്നുളളതാണ്, എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് എത്തിയത് മുസാഫർപൂരിലാണ്. ഒരു ഫോൺ ഉപയോഗിക്കുന്ന ഇയാളുടെ കൈവശം 17 സിം കാർഡുകളായിരുന്നു അന്വേഷണസംഘം പിടിച്ചെടുത്തത്.

42ലധികം ഇ മെയിൽ വിലാസങ്ങളും ഇയാളുടെ പേരിലുണ്ട്. ഭീഷണിസന്ദേശങ്ങൾ അയയ്‌ക്കാൻ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു. റാസ എന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് എത്തിയപ്പോൾ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കുമെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.

anaswara baburaj

Recent Posts

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

43 mins ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

45 mins ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

3 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

3 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

4 hours ago